ഹൈദരാബാദ്: ഏറെ പ്രശസ്തയായ തെന്നിന്ത്യൻ സിനിമാ നടി സാമന്തയും നടൻ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഹൈദരാബാദിൽ നടന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്.
തെലുങ്കിലെ പ്രശസ്ത നടൻ നാഗാർജ്ജുനയുടെയും നടി അമലയുടെയും പുത്രനാണ് നാഗ ചൈതന്യ. സൗത്ത് ഇന്ത്യൻ സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടിയാണ് സാമന്ത. ‘ഓട്ടോ നഗർ സൂര്യ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്നാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും. യെ മായാ ചെസാവാ, മനം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: