.
മാനന്തവാടി : പഴശ്ശി രാജ സമരക ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ അടുക്കളയും ആരോഗ്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ജോയിൻറ് കൺവീനർ റാഷിദ സ്വാഗതം പറഞ്ഞു ചെയർപേഴ്സൺ ഷബിത കെ അധ്യക്ഷത വഹിച്ചു .നാട്ടു വൈദ്യയായ ജോച്ചി തിരുനെല്ലി സെമിനാർ ഉൽഘടനം ചെയ്തു . ഡോ . ശാന്തി തിരുവനന്തപുരം വിഷയം അവതരിപ്പിച്ചു . നമ്മുടെ ഭക്ഷണ ശീലം മാറിയതിനെകുറിച്ചും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെകുറിച്ചും വിശദമായി സംസാരിച്ചു . ഫാസ്റ്റ് ഫുഡിന്റെ ചതിക്കുഴികളും പാൽ , പഞ്ചസാര ,അയഡിൻ ഉപ്പ് എന്നിവ അമിതമായാൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു . തുടർന്നു നടന്ന ചർച്ചയിൽ നമ്മുടെ നാടിനും ആരോഗ്യത്തിനും അനുയോജ്യമായ ഭക്ഷ്യ സംസ്കാരം അമ്മമാരിലൂടെ ബോധപൂർവം തിരിച്ചുകൊണ്ടു വന്നാൽ മാത്രമേ ആരോഗ്യമുള്ള സമൂഹം രൂപപെടുകയുള്ളു എന്ന തിരിച്ചറിവ് രൂപപ്പെടുത്തുവാൻ സെമിനാര്‍ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: