കോട്ടയം: ജില്ലയിലെ കാമ്പസുകള്‍ 2017 അധ്യായന വര്‍ഷത്തെ എബിവിപിയുടെ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫെബ്രുവരി 10 കൊണ്ട് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. കേരളത്തിലെ ക്യാമ്പസുകളില്‍ സമീപ കാലത്ത് നടന്ന പ്രശ്‌നങ്ങളും സമരങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് യൂണിറ്റ് തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തും. കേരളത്തിലെ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള പീഢനങ്ങള്‍ തടയുവനും പഠനം സുഗമമാക്കാനും റാഗിങ്ങ് പോലുള്ള പീഢനങ്ങളില്‍ നിന്ന് സംരക്ഷിക്കാനും യൂണിറ്റ് തലത്തില്‍ പ്രേത്യക സെല്ലുകള്‍ രൂപികരിക്കും. ജില്ലയിലെ യുണിറ്റ് സമ്മേളനത്തിന് എസ്.വി.ആര്‍. എന്‍എസ്എസ് കോളേജ് വാഴൂര്‍ തുടക്കം കുറിച്ചു. യൂണിറ്റ് സമ്മേളനം എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ ടി.സി. മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കുടുതല്‍ ക്യാമ്പസുകളില്‍ ഈ അധ്യായന വര്‍ഷം എബിവി പി യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി അറിയിച്ചു.
















