കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ പുലി ദേവസ്ഥാനങ്ങളില്‍ പ്രമുഖമായ കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ വിവിധ പരിപാടികളോടെയാണ് ഉത്സവം നടക്കുക.
30ന് വാരിക്കാട്ടില്ലത്ത് നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോട് കൂടി അഞ്ച് നാള് നീണ്ട് നില്ക്കുന്ന കളിയാട്ട മഹോത്സവത്തിന് ആരംഭം കുറിക്കും. രാത്രി ഏഴിന് തിടങ്ങലും തോറ്റവും എഴുന്നള്ളത്തും നടക്കും. 7.30ന് ദേവസ്ഥാനം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാതിരുവാതിര. തുടര്‍ന്ന് മാജിക് ഷോ
31ന് രാത്രി ഏഴിന് വെളിച്ചപ്പാടന്‍ തെയ്യം വെള്ളാട്ടം. തുടര്‍ന്ന് അതിയാമ്പൂര് പ്രാദേശിക കമ്മറ്റിയുടെ കാണിക്ക സമര്‍പ്പണം. 8 ന് കരിന്തിരിക്കണ്ണന്‍ വെള്ളാട്ടമടക്കം എഴുന്നള്ളത്ത്. 8.30ന് സ്റ്റാര്‍ നൈറ്റ് മെഗാഷോ. 11.30ന് പുല്ലൂരാളി തോറ്റവും മേലേരിയും. 12 മണിക്ക് വിഷ്ണുമൂര്‍ത്തി കുളിച്ച് തോറ്റം.
ഫെബ്രുവരി 1 ന് പുലര്‍ച്ചെ വെളിച്ചപ്പാടന്‍ തെയ്യം. മൂന്ന് മണിക്ക് പുലിച്ചോന്‍ തെയ്യം. രാവിലെ 9 മുതല്‍ കരിന്തിരിക്കണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. രാത്രി 7 മണി മുതല്‍ വെളിച്ചപ്പാടന്‍, കാളപ്പുലിയന്‍, പുലിക്കണ്ടന് എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം അരങ്ങിലെത്തും. രാതി 10 മുതല്‍ കിഴക്കുംകര, കോട്ടച്ചേരി, അത്തിക്കോത്ത് എന്നീ കാഴ്ചക്കമ്മറ്റികളുടെ നേതൃത്വത്തില്‍ മൂന്ന് തിരുമുല്ക്കാഴ്ച സമര്‍പ്പണം. 2ന് പുലര്‍ച്ചെ 12.30ന് പുലിക്കണ്ടന് വെള്ളാട്ടം എഴുന്നള്ളത്ത്, പുള്ളിക്കരിങ്കാളിയമ്മയുടെയും പുല്ലൂരാളിയുടെയും തോറ്റവും മണങ്ങിയാട്ടത്തോട് കൂടിയുള്ള എഴുന്നള്ളത്തും, തുടര്‍ന്ന് ആയിരത്തിരി കെട്ടല്‍ ചടങ്ങും നടക്കും. ഒരു മണിക്ക് വിഷ്ണുമൂര്ത്തിയുടെ കുളിച്ച് തോറ്റം, വെളിച്ചപ്പാടന്‍ തെയ്യം എന്നിവ അരങ്ങിലെത്തും. അഞ്ച് മണിക്ക് പുള്ളിക്കരിങ്കാളിയമ്മ ആയിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊണ്ടുള്ള ഭക്തിനിര്‍ഭരമായ ആയിരത്തിരി മഹോല്‍സവം നടക്കും. രാവിലെ ആറിന് പുല്ലൂരാളി, തുടര്‍ന്ന് പുള്ളിക്കരിങ്കാളിയും പുല്ലൂരാളിയും മുഖാമുഖം കാണല്‍ ചടങ്ങ് നടക്കും. 9 മണിക്ക് കാളപ്പുലിയന്‍ തെയ്യത്തിന്റെ അമ്പെയ്യല്‍, 11ന് പുലിക്കണ്ടന് കരിക്ക് പൊളിക്കാന്‍ പോകല്‍ തുടര്‍ന്ന് പുലിക്കണ്ടനും വിഷ്ണുമൂര്ത്തിയും മുഖാമുഖം കാണല്‍. രാത്രി 8 മണിക്ക് പുല്ലൂര്ണ്ണന് തെയ്യം വെള്ളാട്ടം എഴുന്നള്ളത്ത്. 9ന് പുല്ലൂരാളി തോറ്റം, മേലേരി. 3ന് രാവിലെ 11 മണിക്ക് പുല്ലൂരാളി. 12ന് പുല്ലൂര്ണ്ണന് തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, 3 മണിക്ക് വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തും. പുല്ലൂര്ണ്ണന് തെയ്യവും വിഷ്ണുമൂര്ത്തിയും മുഖാമുഖം കാണലിന് ശേഷം ഭണ്ഡാരവീട്ടില്‍ പോകല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് എഴുന്നളളത്തും സമാപനം കുറിച്ചുള്ള തേങ്ങയേറും നടക്കും. പുല്ലൂര്ണ്ണന് തെയ്യത്തിന്റെ തിരുമുടിയെടുത്ത് കാളിമാടത്തിലേറ്റല്, വിഷ്ണുമൂര്ത്തിയുടെ മുടിയെടുക്കല്‍ എന്നീ ചടങ്ങുകളോടെ അഞ്ച് നാള് നീണ്ടു നില്ക്കുന്ന ഉത്സവത്തിന് സമാപനമാകും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും 12 മുതല്‍ 3 മണി വരെ അന്നദാനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: