പാലക്കാട്: മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10ന് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന സത്യഗ്രഹം നടക്കും.
രാവിലെ 10ന് ഗവ.വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍.സരസു ഉദ്ഘാടനം ചെയ്യും. റിട്ട.അഡീ.ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ എം.ത്യാഗരാജന് അധ്യക്ഷതവഹിക്കും.
ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്, ആര്‍എസ്എസ് സംസ്ഥാന സഹകാര്യവാഹ് പി.എന്‍.ഈശ്വരന്പ്രഭാഷണം നടത്തും. വിവിധ സംഘടനാ നേതാക്കളായ കെ.ഭാസ്കരന്,എ.എന്‍.അനുരാഗ്,വി.പി.ചന്ദ്രന്, ആറുച്ചാമി, വി.രാജന്,എ.ഷഡഗോപാലന്,പ്രൊഫ.ബാലകൃഷ്ണപണിക്കര്‍,വി.ഉണ്ണികൃഷ്ണന്, വി.കെ.സോമസുന്ദരന്‍,എന്‍.ശിവരാജന്,സി.കൃഷ്ണകുമാര്‍,വരുണ്‍പ്രസാദ്,നീലി തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സി.ജിനചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: