കല്‍പ്പറ്റ : കഴിഞ്ഞ ഒക്ടോബര്‍ 27ന് മുതല്‍ നിയമവിരുദ്ധമായും അന്യായമായും ലോക്കൗട്ട് ചെയ്ത് മുന്നൂറ്റി ഇരുപതോളം തൊഴിലാളികളെയും അവരുടെ കുടുബാംഗങ്ങള്ഉള്പ്പെടെ ആയിരത്തിഅഞ്ഞൂറോളംവരുന്ന പാവപ്പെട്ടവരെ വഴിയാധരമാക്കിയ നിയമ വിരുദ്ധ ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറക്കുക, തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, ലോക്കൗട്ട് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് മുന്‍കാലപ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ നല്‍കുക, കുടിശ്ശികയായ ബോണസും ശമ്പളവും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
ധര്‍ണ്ണ പി.ഗഗാറിന് ഉദ്ഘാടനം ചെയ്തു. ടി.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി.ആലി, പി.കെ. അനില്‍കുമാര്‍, കെ.ജി.വര്‍ഗ്ഗീസ്, എന്‍.ഒ.ദേവസ്യ, പി.വി. കുഞ്ഞുമുഹമ്മദ്, പി.കെ.മുരളി, പി.വി.സ്മിത, കെ.ടി. ബാലകൃഷ്ണന്, കെ.വി.മോഹനന്, വി.വി.ബേബി, ബി.സുരേഷ്ബാബു, രാധ രാമസ്വാമി എന്നിവര്‍ സംസാരിച്ചു. ടി.കെ.ശ്രീധരന് സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: