അമ്പലവയല്‍ : അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലവയല്‍ മട്ടപ്പാറ സിബിഎം എന്റര്‍പ്രൈസസ് ക്രഷറിലേക്ക് ബിഎംഎസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
സിബിഎമ്മിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം യൂണിയന്റെ നേതൃത്വത്തില്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുകയായിരുന്നു. തൊഴില്‍ നിഷേധിച്ചത് ചൂണ്ടികാട്ടി തൊഴിലാളികള്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇത് മാനേജ്മെന്റിന് കളങ്കമുണ്ടാക്കിയതായി ആരോപിച്ച് പ്രതികാര നടപടിയായി ജനുവരി 23ന് ഡിഎല്‍ഒ മുന്‍പാകെ ബോണസ് ചര്‍ച്ചക്ക് എത്തിയപ്പോള്‍ തൊഴിലാളികള്‍ക്ക് ഡിസ്മിസ് നോട്ടീസ് നല്‍കുകയായിരുന്നു. തൊഴിലാളികളെ പിരിച്ചുവുടമ്പോള് പാലിക്കേണ്ട നിയമ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് മാനേജ്മെന്റ് ധിക്കാരപരമായി നടപടി സ്വീകരിച്ചത് ഇത് പ്രതിഷേധാര്‍ഹമാണെന്നും ഡിസ്മിസ് നോട്ടീസ് പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് ജോലി നല്കുവാന് മാനേജ്മെന്റും തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ.അച്ചുതന് പറഞ്ഞു.
ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് അരവിന്ദന്, അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേണു, ന്യൂനപക്ഷ മോര്‍ച്ച നേതാവ് സാബു. കെ.ആര്.രാജേഷ് കെ. ഡി.മാത്യു, ഹരീഷ്, ഷോബി(യുവമോര്‍ച്ച)തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: