തിരുവനന്തപുരം: ലോ കോളേജ് അക്കാദമിയിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റി നിര്‍ത്തി പ്രശ്ന പരിഹാരത്തിന് സിപിഎം നീക്കം. ഇതേത്തുടര്‍ന്ന് ലക്ഷ്മി നായര്‍ അവധിയില്‍ പ്രവേശിച്ചേക്കും. പ്രിന്‍സിപ്പലിന് എതിരായ പരാതിയാണ് സമരത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി സിപിഎം രംഗത്ത് എത്തിയത്. ലക്ഷ്മി നായര്‍ അവധിയെടുത്ത് മാറി നില്‍ക്കാമെന്ന് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഭൂമി കയ്യേറ്റം അടക്കമുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നില്ല. അതിനാല്‍ അക്കാര്യങ്ങള്‍ പിന്നീട് നോക്കാമെന്നുമാണ് സിപിഎമ്മിന്റെ ഫോര്‍മുല.
വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയിരുന്നു. പാരമ്പര്യമുള്ള സ്ഥാപനത്തെ ലക്ഷ്മി നായര്‍ മോശമാക്കിയെന്നും ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ലക്ഷ്മി നായരാണെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
ലക്ഷ്മി നായര്‍ക്കെതിരെ സിന്‍ഡിക്കേറ്റില്‍ കടുത്ത നിലപാട് എടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: