കാഞ്ഞങ്ങാട്: തിരുവനന്തപുരം ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ രീതിയില്‍ സമരം ചെയ്ത എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ്, തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിനു എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ്, ശ്രീഹരി, വൈശാഖ് കേളോത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: