തലശ്ശേരി: അര കിലോഗ്രാം കഞ്ചാവുമായി തലശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിലെ കളരിക്കണ്ടി വീട്ടില്‍ കെ.കെ.സിറാജിനെയാണ്(45) കടല്പ്പാലത്തിനടുത്തുവെച്ച് പോലീസ് പിടികൂടിയത്. തലശ്ശേരിയിലെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് സിറാജെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: