പാലക്കാട്: ദേശീയതയെ മ്ലേച്ഛവികാരമായി ചിത്രീകരിക്കുകയും അതില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നവരുടെ വളര്‍ച്ചയെ ഗൗരവമായി കാണണമെന്ന് ഭാരതീയ വിചാരകേന്ദ്രം സഹസംഘടനാ സെക്രട്ടറി വി.മഹേഷ് പറഞ്ഞു.പി.പരമേശ്വരന്റെ നവതി ആഘോഷ ജില്ലാസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു.
വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.രാമകൃഷ്ണന്, പ്രൊഫ.എ.എസ്.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി നിത്യാനന്ദസരസ്വതി ,സ്വാമി അശേഷാനന്ദ,സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി,വണ്ടിത്താവളം തപോവരിഷ്ഠാശ്രമം ആചാര്യന് തഥാതന്,കൃഷ്ണാത്മാനന്ദസരസ്വതി,ബ്രഹ്മകുമാരി മീന(രക്ഷാധികാരികള്‍),അഡ്വ.പി.ടി.നരേന്ദ്രമേനോന് (പ്രസി),യു.കൈലാസമണി(ജന.സെക്ര),ശിവകുമാര്‍ പടപ്പയില്‍(ട്രഷര്‍)എന്നിവര്‍ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: