29 ന്പാലക്കാട്: ഊര്‍ജ്ജിത പള്‍സ് പോളിയോഇമ്മ്യൂണൈസേഷന്‍ 29,ഏപ്രില്‍ രണ്ട് തീയതികളിലായി ജില്ലയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ട് തുള്ളി പോളിയോ പ്രതിരോധ തുള്ളി മരുന്നാണ് നല്‍കുക. ആദ്യദിവസം ബൂത്തുകളിലൂടെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിലൂടെയും തുള്ളിമരുന്ന് നല്‍കും.
ജില്ലയില്‍ 2,33,534 അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിന് ഗ്രാമങ്ങളില്‍ 1845 ബൂത്തുകളും നഗരപ്രദേശങ്ങളില്‍ 127 ബൂത്തുകളുമായി 1972 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്,
ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് 77ട്രാന്‍സിറ്റ് ബൂത്തുകളും അന്യസംസ്ഥാനത്ത് നിന്നുള്ള 655 കുട്ടികള്‍ക്കായി 555 സൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട്മണിമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുള്ളി മരുന്ന് നല്‍കുന്നതിനുള്ള സമയം.
അട്ടപ്പാടിയില്‍ 4707 കുട്ടികള്‍ക്കായി 50 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ എ്ട്ടിന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. പ്രചരണാര്‍ഥം ഇന്ന് രാവിലെ 9.30ന് ഹെഡ്പോസ്റ്റാഫീസ് മുതല്‍ ജില്ലാശുപത്രി പരിസരം വരെ വിളംബരജാഥ നടക്കും.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി.കെ.ജയന്തി, പ്രോഗ്രാം ഓഫീസര്‍ ഡോ.രചന വിളംബരം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: