അഗളി: അട്ടപ്പാടിയിലെ എല്ലാ ഊരുകള്‍ക്കും വനാവകാശ ഊരുക്കൂട്ടങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വനവാസികള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കും.
ഊരുകൂട്ടത്തില്‍ പാസാക്കിയനിയമ പ്രകാരം അനുവദിച്ച വ്യക്തിഗത കൈവശാവകാശ രേഖകള്‍ ഉടന്അനുവദിച്ച് നല്‍കുക, മൂന്ന് മാസത്തിനകം സാമൂഹിക ഭൂപടം തയ്യാറാക്കി അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സാമൂഹികാവകാശം അനുവദിക്കുക,സാമൂഹിക വനാവകാശ മാനേജ്മെന്റ് കമ്മിറ്റി എല്ലാ ഊരുകളിലും രൂപീകരിക്കുക,ചെറുകിട വനവിഭവങ്ങളുടെ ശേഖരണവും,വിപണനവും,മൂല്യവര്‍ദ്ധനവും,ക്രയ വിക്രയവും വനാവകാശ ഊരുക്കൂട്ടങ്ങളിലൂടെ സാദ്ധ്യമാക്കുക എന്നീആവശ്യങ്ങളടങ്ങിയതാണ് പ്രമേയം.
തമ്പ്ന്റെ ആഭിമുഖ്യത്തില്‍നടന്ന വനാവകാശ ഊരുക്കൂട്ടം അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന് ഉദ്ഘാടനം ചെയ്തു.
വനാവകാശ നിയമം-സാമൂഹിക അവകാശം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍’എന്ന വിഷയത്തില്‍ ഡോ.അമിതാബ് ബച്ചനും, ”പെസാ നിയമം കേരളത്തില്‍” എന്ന വിഷയത്തില്‍ കിര്‍ത്താട്സ് മുന്‍ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ക്ലാസ്സെടുത്തു.
തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.ആര്.ജോളി, കെ.ജെ.ജോസ്, ഭദ്രകുമാര്‍, കെ.എ.രാമു,വി.എസ്.മുരുകന്, കാളിസ്വാമി, ബി.ഉദയകുമാര്‍, വെള്ളിങ്കിരി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: