അമ്പലവയല്‍:അക്രമമല്ല സ്വയം സേവകരുടെ വഴി സര്‍വ്വ ജാതി മതസ്ഥരെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് രാജ്യ നന്മ്മക്കായ് പ്രവര്‍ത്തിക്കുകയാണ് എന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേത്രുത്വത്തില്‍ അമ്പലവയല്‍ ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ക്രിമനലുകള്‍ നേതാക്കന്മാരായ പാര്‍ട്ടിയുടെ അണികളില്‍ നിന്ന് അക്രമീ അല്ലാതെ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല എന്നും ലോകത്തിലെ ഏറ്റവും വലിയ സംഘടന ആയ സംഘ പരിവാറിനും അനുബന്ധ സംഘടനകള്‍ക്കും കേരളത്തിന്റെ ഒരു മൂലക്ക് ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തുടച്ചെറിയാന്‍ ഒരു ദിവസം വേണ്ട പക്ഷേ അക്രമം അല്ല രാജ്യ പുരോഗതിയാണ് ലക്ഷ്യം എന്നും മാര്ക്കിസ്റ്റുകാര് വിധവകള്‍ ആക്കിയ സഹോദരിമാരുടെ കണ്ണീരും ധീര ബലിധാനികള്‍ ചിന്തിയ രക്തവും ഒരിക്കലും വെറുതെയാകില്ല എന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അവസാന നാളുകളില്‍ എത്തി നില്കുകയാണെന്നും അദേഹം കൂട്ടി ചേര്‍ത്തു.ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: എ.ബി മാത്തുകുട്ടി അദ്യക്ഷനായ ചടങ്ങില്‍ പി കെ അച്ചുതന് ബി.എം.എസ് ജില്ലാ പ്രസിഡണ്ട്, ബി.എം. അരവിന്ദന് ബത്തേരി മണ്ഡലം പ്രസിഡണ്ട് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: