കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതിയിലെ ജലം കനാലിലൂടെ തുറന്ന് വിടണമെന്ന് ബി.ജെ.പി ജില്ലക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാരാപ്പുഴ പദ്ധതി പ്രകാരം ഒരു തുള്ളി വെള്ളംപോലും ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായ നാല്പത് കിലോമീറ്ററോളം കനാല്‍ ഭാഗം കാടുമൂടിക്കിടക്കുകയാണ് .ഈ വിഷയത്തില്‍ ഇടത്വലത് മുന്നണികള്‍ നിലപാട് വ്യക്തമാക്കണം. വയനാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായ പ്രദേശങ്ങളിലേക്ക് ജലം കനാലിലൂടെ തുറന്ന് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.യോഗം ദേശീയ സമിതി അംഗം പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടന ജന:സെക്രട്ടറി എം.ഗണേശ്, പി.സി മോഹനന് കെ.സദാനന്ദന്, കൂട്ടാറ ദാമോദരന്‍, പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, മുകുന്ദന് പള്ളിയറ, ലക്ഷ്മി കക്കോട്ടറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: