മാനന്തവാടി: തൃശ്ശിലേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും, പൊതു വിദ്യഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ,ഗ്രീൻ പ്രോട്ടോകോളിനെ കുറിച്ചും ഹെഡ്മിസ്ട്രസ് മെർലിൻ പോൾ, ഡി.ഇ.ഒ ട്രെയ്നി ശശീന്ദ്ര വ്യാസ് , പ്രിൻസിപ്പൽ ഇൻ ചാർജ് സിമിൽ കെ.ബി. പി.ടി.എ പ്രസിഡന്റ് വി.വി. രാമകൃഷണൻ ,രാധിക മനോജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളെയും,പൊതു ജനങ്ങളെയും ഏകോപിപ്പിച്ച് കൊണ്ട് പൊതുവിദ്യഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. വിദ്യാലയ വികസന സമിതിക്ക് രൂപം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: