വെളളമുണ്ട:പ്രദേശവാസികളുടെ കടുത്ത എതിർപ്പുകളെ അവഗണിച്ച് കൊണ്ട് ജനവാസകേന്ദ്രത്തിൽ സെമിത്തേരിപണിയാനുളള അനുമതിനൽകാൻ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഗൂഢ നീക്കം നടത്തന്നുതായി സൂചന.
അമ്പതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ജനവാസകേന്ദ്രത്തിലാണ് മൊതക്കരയിലെ ഹോളിഫെയ്സ് ദേവലായ കമ്മിറ്റി സെമിത്തേരി പണിയാനുളള അനുവാദത്തിനായി കാത്തിരിക്കുന്നത്. സെമിത്തേരി പണിയാനുദ്ദേശിക്കുന്ന ചതുപ്പുനിലത്തിന്റെ രണ്ടുവശത്തുകൂടിയും ഒളഴുകുന്ന മൊതക്കരതോട്ടിൽ നിന്നാണ് പ്രദേശവാസികൾ അയക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നത്.മാത്രമല്ല കേവലം അമ്പത് മീറ്റർ ചുറ്റളവിൽ കുടിവെളളമെടുക്കുന്ന കിണറും സ്ഥിതിചെയ്യുന്നു. സെമിത്തേരി വരുന്നതോടുകൂടി സമീപത്തെ കിണറുകളും തോടുകളും മലിനപ്പെടുമെന്നകാര്യത്തിൽ സംശയമില്ല.സെമിത്തേരി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കിണർ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ പളളിക്കമ്മിറ്റിക്കാർ മൂടിവെച്ചതായും നാട്ടുകാർ ആരോപിക്കുന്നു.സെമിത്തേരിക്കെതിരെയുളള പ്രദേശവാസികളുടെ പരാതിഅന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനാകട്ടെ പരാതിക്കാരെ കാണാതെയും പരാതിയുളള കാര്യം മറച്ചുവെച്ചുമാണ് ജില്ലാകലക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പുതുതായി പണിയുന്ന ആരാധനാലങ്ങൾക്ക്മുൻകൂർ അനുമതി വേണമെന്ന നിയമം പാലിക്കാതെയും ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെയുമാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവിടെ ദേവാലയം പണികഴിപ്പിച്ചിട്ടുളളതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഈ
ഈദേവാലയത്തിന്റെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ സഭാവിശ്വാസികളാരും തന്നെ താമസിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
താഴെ തട്ടിലുള്ള അന്വേഷണോദ്യോഗസ്ഥർ മുതൽ സെമിത്തേരിക്ക് അനുമതി നൽകേണ്ട ഉദ്യോഗസ്ഥർവരെ ഒരേ സമൂദായത്തിൽ പെട്ടവാരെണെന്നതും പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുണ്ട്.
Click here to Reply or Forward
|
പ്രതികരിക്കാൻ ഇവിടെ എഴുതുക: