കൊല്‍ക്കത്ത: ബംഗാളിലെ പ്രശസ്ത ചിത്രകാരന് സുമിത്രോ ബസാക്കിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗാളിലെ സോനാര്‍പുര്‍ പ്രവിശ്യയില്‍ ഇദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിലയില്‍ നിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്. ഏറെക്കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
ശാന്തിനികേതനിലെ കലാഭാവനയില്‍ ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു ബംഗാളി പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. 2013ല്‍ ലണ്ടനില്‍ നടന്ന സ്ട്രാട്ര ചിത്രകലാ പ്രദര്‍ശനങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: