മാനന്തവാടി :മോട്ടോർ തൊഴിലാളി ക്ഷേമബോർഡ് അടിയന്തിരമായി പുനഃസംഘടിപ്പിക്കുക.ഓട്ടോ റിക്ഷാതൊഴിലാളികൾക്ക് ക്ഷേമബോർഡിൽ ചേരുവാനുളള നിബന്ധനകൾ ലഘൂകരിക്കുക.നിലനിൽക്കുന്ന രണ്ട് സ്കീമുകളും ഒന്നാക്കി ബോർഡിലെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക,തൊഴിലാളി രജിസ്ട്രർ ചെയ്ത വാഹനങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മാത്രം മരണാനന്തര സഹായം വിതരണം ചെയ്യുന്ന നിലവിലെ നിയമം പുനഃപരിശോധിക്കുക,സ്വയം തൊഴിലിന്റെ ഭാഗമായി സർവീസ് നടത്തുന്ന ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് ഇന്ധനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുക,പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കുക. തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ ഓട്ടോറിക്ഷാ മസ്ദൂർഫെഡറേഷന്റെ (ബിഎംഎസ്സ് )ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഇതിന്റെ ഭാഗമായുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടിയിൽ ഫെഡറേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് സന്തോഷ്.ജി നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി സനിൽകുമാർ കെ.വി,വി.ആർ.രാകേഷ്,
സുനിൽകുമാർ.എം.കെ, സതീഷ്കുമാർ.കെ.എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: