മാനന്തവാടി: ചുണ്ടുകൾ കൊണ്ട് വരച്ച മുവായിരത്തോളം ചിത്രങ്ങൾ കേരളത്തിനകത്തും പുറത്തും പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയ സുനിതയുടെ ചിത്ര പ്രദർശനം ജേസിസിന്റെ സഹകരണത്തോടെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചിത്രകാരൻ ജോസഫ് എം. വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജേ സിസ് പ്രസിഡന്റ് ജിൻസ് ഫാന്റസി അധ്യക്ഷത വഹിച്ചു. ജേസിസ് മുൻ പ്രസിഡന്റ് എം.ജി. സേവ്യർ, ശ്രീജേഷ് ആലഞ്ചേരി , മാനന്തവാടി ട്രാഫിക് സബ് ഇൻസ്പെക്ടർ രഘുനന്ദൻ, എം.ഒ. റെജി, സണ്ണി മാനന്തവാടി, സാദിർ തലപ്പുഴ, ടി.കെ. ഹാരീസ്, അനിൽ കുറ്റിച്ചിറ, ഫ്രാൻസിസ് ബേബി എന്നിവർ സംസാരിച്ചു. കൈ കൊണ്ട് ചിത്രം വരച്ചിരുന്ന സുനിതയ്ക്ക് അസുഖം ബാധിച്ചപ്പോൾ ചുണ്ടുകൾ കൊണ്ട് വരയ്ക്കാൻ പ്രേരിപ്പിച്ചത് സഹോദരനും ചിത്രകാരനുമായ ഗണേഷ് കുമാറാണ്. സിംഗപ്പൂർ, പോണ്ടിച്ചേരി, ബാഗ്ലൂർ, കൊച്ചി, മംഗലാപുരം, കണ്ണൂർ ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഇതിനോടകം നിരവധി എക്സിബിഷനുകൾ നടത്തിയ സുനിതയ്ക്ക് ശ്രേഷ്ഠ വനിത പുരസ്ക്കാരം, കേന്ദ്ര ഗവൺമെന്റിന്റെ മൊമന്റോ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചിത്ര പ്രദർശനം 29 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: