തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി.മുരളീധരൻ മൂന്ന് ദിവസമായി നടത്തി വരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് തുടരും. മുരളീധരനെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു.
ക്യാമ്പസില്‍ പതിനേഴാം ദിവസവും വിദ്യാര്‍ത്ഥി സമരം ശക്തമായി തുടരുകയാണ്. കോളേജില്‍ തെളിവെടുപ്പ് നടത്തിയ സര്‍വകലാശാല ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ തയാറാകും. ലോ അക്കാദമിയുടെ അഫിലിയേഷന് രേഖകളിലടക്കം ആശയകുഴപ്പം നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാല ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: