കടുത്ത സാമ്പത്തിക
ബുദ്ധിമുട്ടില്‍ കര്‍ഷകര്‍
പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പടവ് പാടശേഖരങ്ങളില്‍ 350 ഏക്കറില്‍ കൃഷി ഇറക്കാന്‍ കര്‍ഷക സമിതി തീരുമാനിച്ചു. പഞ്ചായാത്ത് ഹാളില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കൃഷി നാശം ഉണ്ടായ കര്ഷകര്കുള്ള നഷ്ടപരിഹാരത്തെ ചൊല്ലി യോഗത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.നിലവില്‍ ഏക്കറില്‍ 20000 രൂപയില്‍ അധികം കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടായിട്ടുണ്ട്.400 ഏക്കറിലധികം കൃഷി പൂര്‍ണ്ണമായി നശിച്ചുപോയിട്ടുണ്ടെന്ന് കര്‍ഷക സമിതി ഭാരവാഹികള്‍ പറഞ്ഞു.
പല കര്‍ഷകരും ബാങ്ക് വായ്പ്പ് എടുത്താണ് കൃഷി ഇറക്കിയിരുന്നത്.വീണ്ടും കൃഷി ഇറക്കാന്‍ തീരമനിച്ചെങ്കിലും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ പല കര്‍ഷകരും പ്രതിസന്ധിയിലാണ്. മൂപ്പ് കുറഞ്ഞ വിത്താണ് ഇനി ഇറക്കുന്നത്, അതിനാല്‍ മേനികുറയുമോ എന്നും വര്ഷകാലത്തിന് മുന്‍പായി വിളവ് ലഭിക്കമോ എന്ന ആശങ്കയും കര്‍ഷകര്‍കര്‍ക്ക് ഉണ്ട്. വെള്ളം കയറിയ ഭാഗങ്ങളില്‍ ആരംഭിച്ച പംമ്പിംങ്ങ് കഴിഞ്ഞിട്ടില്ല.
വെള്ളം തിരികെ അടിക്കുന്നതിന്നും ചണ്ടി നീക്കം ചെയ്യുവാനും കര്‍ഷകര്‍ക്ക് വന്‍ തുകകള്‍ ഇനിയും ചെലവാകും.ഏക്കറിന് 20000 രൂപ നഷ്ട പരിഹാരം വേണമെന്ന് ആവിശ്യപെട്ട് കൃഷി വകുപ്പിന് അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലം പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.അടിയന്തിര സാമ്പത്തിക സാഹായം വേണമെന്നാണ് കര്‍ഷകരുടെ ആവിശ്യം. പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ധനീപ്,കൃഷി ഓഫീസര്‍ സിന്ധു.കെ,കര്‍ഷകസമിതി പ്രസിഡണ്ട് കെ.പി ഷെക്കീര്‍,സെക്രട്ടറി ഷെക്കീര്‍ കമ്മിത്തറയില്, ജബ്ബാര്‍,മോഹനന്, എന്നിവരും നൂറോളം കര്‍ഷകരും യോഗത്തില്‍പങ്കെടുത്തു
ചിമ്മിനി വെള്ളം പ്രതീക്ഷിച്ച് കര്‍ഷകര്‍
പാവറട്ടി: പറപ്പൂരില്‍ വെള്ളം കിട്ടാത്തതു മൂലം നെല്‍കൃഷി പ്രതിസന്ധിയില്‍ 1800 ഓളം ഏക്കറിലെ നെല്‍കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. സമീപ പഞ്ചായത്തുകളിലെ 600 ഏക്കറോളം വരുന്ന നെല്‍കൃഷിയും നാശഭീഷണി നേരിടുകയാണ്. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ജില്ല കളക്ടറും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
പറപ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴില്‍ വരുന്ന പാടശേഖരങ്ങളിലെ 45 മുതല്‍ 90 ദിവസം വരെ പ്രായമായ നെല്‍ചെടികളാണ് കരിഞ്ഞുണങ്ങുന്നത്. ചിമ്മിനഡാമില് നിന്ന് വെള്ളം തുറന്നു വിടാത്തതു മൂലം കോള്‍ ചാലുകള്‍ വരണ്ടുണങ്ങി കിടക്കുകയാണ്. ഒരാഴ്ച കൂടി പാടശേഖങ്ങളില്‍ വെള്ളമെത്താതിരുന്നാല് നെല്‍കൃഷി പൂര്‍ണമായും നശിക്കും. ചിമ്മിനിഡാമിന്റെ സ്ലൂയിസുകള്‍ ഡിസംബര്‍ മാസത്തില്‍ കെട്ടാറുള്ളതാണ്. ഇത് സമയബന്ധിതമായി ചെയ്യാതിരുന്നതാണ് വരള്‍ച്ചക്ക് കാരണമായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
സ്ലൂയിസ് നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് ചിമ്മിനിഡാം അടച്ചിട്ടത്. ഇതേ തുടര്‍ന്ന് എളവള്ളി, മുല്ലശേരി, കണ്ടാണിശ്ശേരി പഞ്ചായത്തുകളും കൃഷിനാശത്തിന്റെ വക്കിലായിരിക്കുകയാണ്.
ചിമ്മിനി ഡാം തുറക്കാത്തതിനെ തുടര്‍ന്നുണ്ടായ വ്യാപക കൃഷിനാശത്തെ കുറിച്ച് പരാതിയുയര്‍ത്തിയതിനെ തുടര്‍ന്ന് ജില്ല കളക്ടര്‍ കൗശികന് മേഖല സന്ദര്‍ശിച്ചു.
ബുധനാഴ്ച രാവിലെ 6.45 ഓടെയാണ് കളക്ടറടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചത്. സ്ലൂയിസ് നിര്‍മ്മിച്ചു തീരുന്നതു വരെ ഡാം അടച്ചിടുന്നത് കൃഷിനാശത്തിലേക്ക് നയിക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 26 ന് വൈകീട്ട് ഡാം തുറന്നു വിടുമെന്ന് കളക്ടര്‍ കര്‍ഷര്‍ക്ക് ഉറപ്പു നല്കി.
വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും കളക്ടര്‍ ഉറപ്പു നല്കി. കഴിഞ്ഞ ദിവസം കളക്ടര്‍ ചിമ്മിനി ഡാം സന്ദര്‍ശിച്ചിരുന്നു.
തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്തിനാല് തല്‍ക്കാലത്തേക്ക് തടയണ നിര്‍മ്മാണം നിര്‍ത്തി വെക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
നിലവില്‍ കൃഷിക്ക് തോളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ജലം ഉപയോഗിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകള്‍ക്കും താല്‍ക്കാലിക സമാശ്വാസത്തിന് പദ്ധതി പ്രയോജനപ്പെടുത്താനാവും. എന്നാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലവില്‍ രണ്ട് വീടുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഈ രണ്ടു വീടുകളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്കി.
കളക്ടര്‍ കൗശികിനൊപ്പം ഇറിഗേഷന്‍ എന്‍ജിനീയര്‍ ഇ.ഹെലന്,അസി.എന്‍ജിനീയര്‍ ശ്രീധരന്, ഓവര്‍സിയര്‍ രാധാകൃഷ്ണന്, ബാങ്ക് പ്രസിഡണ്ട് പി.ഒ. സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് മണാളത്ത്, ബാങ്ക് ഡയറക്ടര്‍മാരായ പി.കെ. സുഭാഷ്,പി.ഡി.ജോ്സ,കെ.എസ്.പ്രിയന്, ജോണ്സണ് പോള്‍, കണ്‍വീനര്‍മാരായ ഇ.പി.ഫിന്റോ, ശാങ്കരന് കുട്ടിനായര്‍, സൈമണ്‍ കൂടാതെ അനേകം കര്‍ഷകരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: