പാലക്കാട്: സംസ്ഥാനത്തു നടന്ന എല്ലാ ഭൂസമരങ്ങളും അട്ടിമറിക്കുവാന്‍ ശ്രമിച്ചതിനു പിന്നില്‍ സിപിഎമ്മാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഒന്നാം ഭൂപരിഷ്ക്കരണ നിയമത്തിന്റെഗുണഭോക്താക്കള് ആരാണെന്നത് സംബന്ധിച്ച് പുനര്‍ചിന്തനം നടത്തേണ്ടതുണ്ടെന്ന് രമേശ് പറഞ്ഞു. ബിജെപി ആവശ്യപ്പെടുന്നത് രണ്ടാംഭൂപരിഷ്ക്കരണ നിയമമാണ് എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും ജന്മിമാരോടൊപ്പം നിന്ന് തോട്ടം ഉടമകളെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഭൂവുടമകളുടെ പാര്‍ട്ടിയായ സിപിഎമ്മാണ് ഭൂമിസംരക്ഷിക്കാന്‍ പ്രതിരോധസേന ഉണ്ടാക്കിയത്.
സംസ്ഥാനത്തിന് ഭൂപ്രശ്നങ്ങള്‍ ഏറെയാണ്. സര്‍ക്കാരിന്റെ അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരിക്കുന്നത്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ.്
സിപിഎം അധികാരത്തിലേറിയതുമുതല്‍ സംസ്ഥാനത്തെ ക്രമസമാധനനില തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മൗലികാവകാശങ്ങള്‍ക്കും സരംക്ഷണം നല്കുന്നതില് സര്ക്കാര്പരാജയപ്പെട്ടിരിക്കുകയാണ്.സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിന് മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്.
സാധാരണക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ് സിപിഎം നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലതകര്ന്നാല് ഇടപെടാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് രമേശ് ഓര്‍മ്മിപ്പിച്ചു.
കമ്മ്യൂണിസറ്റ് സര്‍ക്കാരിന് ഇനി മുന്നോട്ട് പോകാനാവില്ല. കാലം മാറിയത് പിണറായിഅറിഞ്ഞില്ലേയെന്നും രമേശ് ചോദിച്ചു.സിപിഎം രാജ്യത്ത് ദുര്‍ബലമായ സാഹചര്യത്തില്‍ പഴയചരിത്രം ഓര്‍ക്കുന്നത് നല്ലതായിരിക്കും. പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യം എന്താണെന്ന് അറിഞ്ഞുവേണം കേന്ദ്രത്തെ വെല്ലുവിളിക്കുവാന്‍.ക്രമസമാധനതകര്ച്ച ചെറിയ സംഭവമല്ല.
പാവങ്ങള്‍ക്ക് റേഷന്‍ നിഷേധിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയന് പ്രധാനമന്ത്രിയോട് അരവിഹിതം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.എന്നാല്‍ ഇതിനുകാരണം വ്യക്തമാക്കിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായി വിജയന്റെ പൊറാട്ടുനാടകമാണിത്.
കേന്ദ്രംഅനുവദിച്ച ടണ്‍കണക്കിന് അരിയാണ് എഫ്സിഐ ഗോഡൗണില്‍ കെട്ടികിടക്കുന്നത്.കേരള സര്‍ക്കാര്‍ മാത്രമാണ് ജനങ്ങള്‍ക്ക് അരി നല്‍കാതെ കേന്ദ്രത്തിനുമേല്‍ പഴിചാരുന്നത്.
. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്,സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ കെ.ജി.പ്രദീപ്കുമാര്‍,കെ.വി.ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: