മാനന്തവാടി – പണിസ്ഥലത്ത് വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തവിഞ്ഞാൽ വാളാട്പ്രശാന്തിഗിരി വാതല്ലൂർ ജോഷി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കർണ്ണാടക എച്ച്.ഡി. കോട്ടക്ക് സമീപത്തെ കൃഷിയിടത്തിൽ വെച്ച് പാമ്പുകടിയേറ്റ് മൈസൂർ ജെ.എസ്.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു.സംസ്ക്കാരം വ്യാഴാഴ്ച പ്രശാന്തിഗിരി പള്ളിയിൽ നടക്കും. കർണ്ണാടകയിൽ ഇഞ്ചി കൃഷി നടത്തി വരികയായിരുന്നു. ലീനയാണ് ഭാര്യ. എഡ്വിൻ ജോഷി, നിക്സൺ ജോഷി എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: