കുറവിലങ്ങാട്: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലൈറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ കുറേ വര്‍ഷക്കാലമായി കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനു സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മദ്യശാല ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മാണികാവ് റോഡിലെ ഒരു വീട്ടില്‍ മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. ജനരേഷത്തെ തുടര്‍ന്ന് പൂട്ടിയ മദ്യശാല വീണ്ടും ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമം നടക്കുന്നതായും ഇതിനെ തടയുമെന്നും ഇവ എത്രയും വേഗം അടച്ചുപൂട്ടണമെന്നും ബി.ജെ.പി കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു.
















