കടുത്തുരുത്തി: കടുത്തുരുത്തി ജംഗ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ആദിത്യപുരം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ഔട്ട്‌ലെറ്റ് സ്ഥാപിക്കുവാനായി തെരഞ്ഞെടുത്തിരിക്കുന്ന പ്രദേശം ജനവാസകേന്ദ്രവും അതോടൊപ്പം പ്രസിദ്ധമായ കേരളത്തിലെ തന്ന ഏക സൂര്യദേവക്ഷേത്രവും, വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്ന ഇടമാണ്. ഇത്രയും പവിത്രമായ ഈ പ്രദേശത്ത് ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതില്‍ തദ്ദേശവാസികള്‍ക്കും ക്ഷേത്രത്തിലും പള്ളിയിലും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി.
ഈ പ്രദേശത്തുനിന്നും ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കുന്നതിന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഔട്ട്‌ലെറ്റിന്റെ കാര്യത്തില്‍ അനുകൂല നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഭാരതിയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി അറിയിച്ചു.
















