സിനിമ ലോകം കാത്തിരുന്ന ഹൃത്തിക് റോഷന്റെ ‘കാബില്‍’ ഇന്ന് പുറത്തിറങ്ങി. ഹൃത്തിക് അന്ധനായി എത്തുന്ന ചിത്രത്തില്‍ യാമി ഗൗതമാണ് നായിക. ചിത്രത്തില്‍ യാമിയും അന്ധ കഥാപാത്രമായാണ് എത്തുന്നത്. വിജയ് കുമാര്‍ മിശ്രയുടെ തിരക്കഥയില്‍ സഞ്ജയ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഹൃത്തിക് റോഷന്റെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് എന്ന വിശേഷണം പ്രതികാര കഥ പറയുന്ന കാബില്‍ നേടി കൊടുത്തേക്കുമെന്ന് പടം കണ്ടിറങ്ങിയ ആരാധകരും ബോളിവുഡ് അകത്തളങ്ങളും ഒരുപോലെ പറയുന്നു.
ഹൃത്തിക് റോഷന്, യാമി ഗൗതം എന്നിവര്‍ക്കു പുറമേ റോണിറ്റ് റോയ്, നരേന്ദ്ര ഝാ, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കളായെത്തുന്നു.
ചിത്രത്തില്‍ ഹൃത്തിക്കിന്റെ കഥാപാത്രമായ റോഹന്‍ ഭട്നാഗര്‍ അന്ധനാണെങ്കില്‍ കൂടി മികച്ച ഡാന്‍സറാണ്. സുപ്രിയയാകട്ടെ (യാമി ഗൗതം) പാട്ടുകാരിയും.
മാധവ് റാവു(റോണിത് റോയി) സുപ്രിയയെ കാണുന്നിടം മുതല്‍ ഇവരുടെ ജീവിതത്തില്‍ സന്തോഷം ഇല്ലാതാകുന്നു. തുടര്‍ന്ന് ത്രില്ലറിലേയ്ക്ക് വഴിമാറുന്നതോടെയാണ് ചിത്രത്തിന്റെ ഗ്രാഫുയരുന്നത്. അമിതാഭ് ബച്ചന്- അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആന്‍ഖേന്‍ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും കാബില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്. കാബിലിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി മാറി കഴിഞ്ഞിട്ടുണ്ട്.
https://youtu.be/0GnPd4WzwpI
പ്രതികരിക്കാൻ ഇവിടെ എഴുതുക: