ലോസാഞ്ജല്സ്: ലയണിലെ സഹനടനായി മികച്ച പ്രകടനം കാഴ്ച വച്ച ദേവ് പട്ടേലിന് ഓസ്ക്കര്‍ പുരസ്ക്കാരത്തിന് നാമനിര്‍ദ്ദേശം.
കുടുംബത്തില്‍ നിന്ന് വേര്‍പെട്ട്, ഒടുവില്‍ ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ വീട്ടില്‍ മടങ്ങിയെത്തുന്ന യുവാവിന്റെ വേഷമാണ് ദേവിന്. മുന്‍പ് നിരവധി ഓസ്ക്കറുകള്‍ നേടിയ സ്ളം ഡോഗ് മില്ല്യണയറില്‍ അഭിനയിച്ചിരുന്നു.
മൂണ്‍ലൈറ്റിലെ മഹേര്‍ഷാല അലി, ഹെല് ഓര് ഹൈ വാട്ടറിലെ ജെഫ് ബ്രിഡ്ജസ്, മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ ലൂക്കാസ് ഹെഡ്ജസ്, നൊക്ടേണല്‍ ആനിമല്‍സിലെ മൈക്കേല്‍ ഷാനണ്‍ തുങ്ങിയവര്ക്കൊപ്പമാണ് ദേവും സഹനടനുള്ള ഓസ്ക്കറിന് മല്‍സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: