Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതത്തിലെ മാനസിക സമീപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 08:19 pm IST
in Samskriti

ക്രിയാത്മക ചിന്ത

ഒരു ഗ്ലാസില്‍ പകുതിവെള്ളമുണ്ടെന്ന് കരുതുക. അതിനെ നോക്കി ചിലര്‍ പറഞ്ഞേക്കും, ഗ്ലാസ് പകുതിയും കാലിയാണെന്ന്. മറ്റു ചിലരുടെ ദൃഷ്ടിയില്‍ ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ എന്നാകാം. ചിലര്‍ പറയും ഗ്ലാസില്‍ കുറേ വെള്ളമുണ്ട്. ചിലര്‍ക്ക് പറയാനാകും ഗ്ലാസില്‍ പകുതിയും വെള്ളം നിറഞ്ഞുനില്‍ക്കുന്നു, അഥവാ പകുതിയും ഫുള്ളാണ്. ഇതെല്ലാം ശരിയാണു താനും. എന്നാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് കുളിര്‍പ്പിക്കുന്നത് ഏതായിരിക്കും.

ഇതില്‍ പകുതിയും നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് പോസിറ്റീവ് തിങ്കിങ്. കുറച്ചുകൂടി വെള്ളമൊഴിച്ചാല്‍ ഗ്ലാസ് നിറയും എന്ന മനോഭാവത്തിനാണ് അത് വഴിവയ്‌ക്കുക. ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ, പകുതിയും കാലിയാണ്, ഏതാണ്ട് കാലിയാണ് എന്നതെല്ലാം നിരാശയുടെ മനഃസ്ഥിതിയാണുണ്ടാക്കുക.

ചില ചാക്യാര്‍കൂത്തുകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്, ദൂതലക്ഷണങ്ങള്‍. ഞാന്‍ തന്നെ പോകണോ, ഞാന്‍ പോയതുകൊണ്ട് പ്രയോജനമുണ്ടോ, വേറെ ആരെയെങ്കിലും അയച്ചാല്‍ പോരേ, ഇന്നുതന്നെ പോകണോ എന്നൊക്കെ. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ചോദിച്ച് ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറാന്‍ ശ്രമിക്കുന്ന ദൂതന്മാരെ ഒരിക്കലും ദൂതിന് നിയോഗിക്കരുത്. അതായത് ഏതു വിഷയത്തിലും ക്രിയാത്മക സമീപനമുള്ളവരെയാണ് നിയോഗിക്കേണ്ടത്.

നമ്മുടെ പുരാണങ്ങളില്‍ നാരദരില്‍നിന്ന് പഠിക്കേണ്ട പ്രവര്‍ത്തനരീതികളില്‍ ഒന്നാണ് പോസിറ്റീവ് തിങ്കിങ് അഥവാ ക്രിയാത്മക ചിന്ത. നാരദര്‍ക്ക് ദേവന്മാരുടെയും അസുരന്മാരുടെയും മനുഷ്യരുടെയും എല്ലാം ഇടയില്‍ കടന്നുചെല്ലാനുള്ള വ്യക്തമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെയെല്ലാം മുന്‍പില്‍ നാരദന്‍ കൈക്കൊള്ളുന്ന സംഭാഷണ നയചാതുരി വ്യത്യസ്തമാണ്. എന്നാല്‍ സത്യവിരുദ്ധമായി ഒന്നുപറയുകയുമില്ല. നാരദരുടെ പദപ്രയോഗം എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പ്രകോപനപരമായി പലര്‍ക്കും തോന്നിയേക്കാം. നാരദപ്പണികൊണ്ട് എവിടെയൊക്കെ സംഘര്‍ഷമുണ്ടായാലും ശുഭപര്യവസായിയായ രംഗത്തിന് അരങ്ങൊരുങ്ങിയിട്ടുണ്ട്. നന്മയുടെ പ്രചാരകനായിരുന്നു ശ്രീനാരദര്‍.

ഭാഗവതത്തില്‍ ഭക്തജനങ്ങള്‍ ഏറെ ശ്രദ്ധയോടെയും താല്‍പര്യത്തോടെയും കേള്‍ക്കാനാഗ്രഹിക്കുന്ന കഥാഭാഗങ്ങളാണ് ധ്രുവന്റെയും പ്രഹ്ലാദന്റെയും മറ്റും രംഗങ്ങള്‍. ഇതിലെല്ലാം നാരദരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നാരദര്‍ ദേവന്മാര്‍ക്കിടയിലും അസുരന്മാര്‍ക്കിടയിലും അവരെ പുകഴ്‌ത്തിക്കൊണ്ടാണ് സംഭാഷണമാരംഭിക്കാറ്.

നമുക്ക് ജീവിതത്തില്‍ പകര്‍ത്തിയെടുക്കാവുന്ന ക്രിയാത്മക സമീപനം ഭാഗവതത്തില്‍ മറ്റു പല സന്ദര്‍ഭങ്ങളിലും മറ്റു പലരില്‍നിന്നും പ്രകടമായിട്ടുണ്ട്. ഭാഗവതത്തിലെ ഒരു കഥാഭാഗം ഇങ്ങനെയാണ്.

കാളിന്ദിയാറ്റില്‍ ഭഗവാന്‍ കൃഷ്ണന്റെ കാളിയമര്‍ദ്ദന ഭാഗമാണ് രംഗം. കാളിയന്റെ തീവ്രവിഷം കാളിന്ദിയേയും പരിസരപ്രദേശങ്ങളേയും ഏറെ ദുഷിപ്പിച്ചതറിഞ്ഞ ശ്രീകൃഷ്ണ ഭഗവാന്‍ കാളിയന്റെ ശിരസിലേക്ക് ചാടിയിറങ്ങി ശരിക്കും മര്‍ദ്ദിച്ചു. ശിരസില്‍ ഭഗവാന്റെ ചവിട്ടുകള്‍ ഏറെ ഏറ്റപ്പോള്‍ കാളിയന്‍ തളര്‍ന്നു രക്തം ഛര്‍ദിച്ചു. ഈ അവസരത്തിലാണ് നാഗപത്‌നിമാര്‍ രംഗപ്രവേശം ചെയ്യുന്നത്. കാളിയശിരസില്‍ നര്‍ത്തനമാടിയ ഭഗവാനെ വാഴ്‌ത്തിക്കൊണ്ടാണ് അവര്‍ ആരംഭിക്കുന്നത്.

തങ്ങളുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയതിന്റെ യാതൊരു പരിഭവവും അവര്‍ ആദ്യം പ്രകടമാക്കുന്നില്ല. ഭര്‍ത്താവായ കാളിയനെ കുറ്റപ്പെടുത്തുന്നതരത്തിലായിരുന്നു അവരുടെ വാക്കുകള്‍. ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തിലെ പതിനാറാം അധ്യാത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

ശ്ലോകം 33

ന്യായോഹി ദണ്ഡ കൃത

കില്‍ബിഷേളസ്മിം

സ്തവാവതാരഃ ഖല നിഗ്രഹായ

രിപോഃ സുതാനാമപി തുല്യദൃഷ്‌ടേര്‍

ദ്ധല്‍സേ ദമം ഫലമേവാനുശംസന്‍.

(അല്ലയോ ഭഗവാനേ, അങ്ങ് ചെയ്തത് ന്യായം തന്നെ. പാപം ചെയ്ത ഈ കാളിയനെ ശിക്ഷിച്ചതു നന്നായി. അങ്ങയുടെ ഈ അവതാരം തന്നെ ദുഷ്ടനിഗ്രഹത്തിനുദ്ദേശിച്ചുള്ളതാണല്ലോ. ശത്രുക്കളോടും സന്താനങ്ങളോടും അങ്ങ് ഒരേ വീക്ഷണത്തോടെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ ദണ്ഡനങ്ങള്‍ പോലും സദുദ്ദേശ്യത്തോടെയാണ്.)

ശ്ലോകം 34

അനുഗ്രഹോളയം ഭവതഃ കൃതോഹിനോ

ദണ്ഡോളസതാംതേ ഖലു കല്‍മഷാപഹഃ

യദ്ദന്ദശുകത്വ മമുക്ഷ്യദേഹിനഃ

ക്രോധോളപി തേളനുഗ്രഹ ഏവ സമ്മതഃ

(അങ്ങ് ചെയ്തത് സത്യത്തില്‍ അനുഗ്രഹം തന്നെയാണ്. അങ്ങയുടെ നിഗ്രഹം, ദണ്ഡം സര്‍വപാപങ്ങളും തീര്‍ക്കുന്നതാണ്. ഏതോ ജന്മത്തിലെ പാപങ്ങള്‍ ഹേതുവായിട്ടാണ് ഞങ്ങള്‍ സര്‍പ്പങ്ങളായി ജനിച്ചത്. എങ്കിലും ഹരേ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ കാളിയന്റെ പാപങ്ങളെല്ലാം അങ്ങ് ഹരിച്ചിരിക്കുന്നു.)

ശ്ലോകം 35:-

തപഃസുതപ്തം കിമനേന പൂര്‍വം

നിരസ്തമാനേന ച മാനദേന

ധര്‍മോളഥവാ സര്‍വജനാനുകമ്പയാ

യതോഭവാം സ്തുഷ്യതി സര്‍വജീവഃ

(ഈ കാളിയന്‍ മുന്‍പ് എന്ത് തപസാണാവോ ചെയ്തിട്ടുള്ളത്? അങ്ങയുടെ പാദസ്പര്‍ശംകൊണ്ട് ഇവന്‍ അനുഗൃഹീതനായല്ലോ! അതിഥി സല്‍ക്കാരമോ പരോപകാരമോ അന്യരോടുള്ള ബഹുമാനമോ ഒന്നും ഇവന്‍ ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. ധര്‍മപ്രവര്‍ത്തനങ്ങളോ സഹജീവികളോടുള്ള സ്‌നേഹമോ അനുകമ്പയോ വല്ലതും ഇവന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? സര്‍വജീവികളിലും ജീവനായിരിക്കുന്ന അങ്ങയെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പുണ്യപ്രവൃത്തി ഇവന്‍ ചെയ്തതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല.)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.