പാലക്കാട്: വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായി സമരം നടത്തുവാന്‍ വനവാസിവികാസ കേന്ദ്രം സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
പത്തനംതിട്ട,ഇടുക്കി,പാലക്കാട്,കടപ്പാറ,എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ ഭൂമിക്കുവേണ്ടി വനവാസികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 22000 കുടുംബങ്ങള്‍ക്ക് നിലവില്‍ ഭൂമിയില്ല.ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ റോഡ്, സ്കൂള്‍, കുടിവെള്ളം വൈദ്യുതി നല്കുവാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
കോട്ടത്തറ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തണം.വനവാസികളെ നേരിട്ട് സര്‍ക്കാര്‍ ജോലിക്ക് നിയമിക്കുവാന്‍ ഡയറക്ട്റിക്രൂട്ട്മന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 22 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണയും മാര്‍ച്ച് 17ന് സെക്രട്ടിറിയേറ്റ് മാര്‍ച്ചും നടത്തും.
സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് ഉദ്ഘാടനം ചെയ്തു. പള്ളിയറരാമന്‍, രാമചന്ദയ്യ,കെ.കുമാരന്,എന്‍.മോഹന്‍കുമാര്‍,എസ്.എസ്.രാജ്,അതുല്‍ജോഗ്,കെ.പി.ഹരിഹരനുണ്ണി,വി.പി.മുരളീധരന്,ഗണേശന്,വത്സമ്മാസുബ്രമണ്യന് കെ.എസ്.ശ്രീകുമാര്‍, ടി.ഐ.ലീല, വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: