പട്ടാമ്പി: വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന നെല്ലിക്കാട്ടിരി ശാരദാമന്ദിരത്തില്‍ ശാരദ (81) വാരസ്യാര് കൊല്ലപ്പെട്ട സംഭവത്തില്‍ വെള്ളടിക്കുന്ന് കള്ളിവളപ്പില്‍ സുബ്രഹ്മണ്യ(36)നെ അറസ്റ്റ് ചെയ്തു.
പണം കടം കൊടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 2015 ഒക്റ്റോബര്‍ 26നാണ് സംഭവം.
പോലീസ് പറഞ്ഞത്: ശാരദ വാരസ്യാര്‍ക്ക് തേങ്ങയിട്ട് കൊടുക്കുന്നയാളാണ് സുബ്രഹ്മണ്യന്. കൊല നടന്ന ദിവസം വൈകുന്നേരം മദ്യപിച്ചെത്തിയ സുബ്രഹ്മണ്യന് അവരോട് പണം കടം ചോദിച്ചു. തുടര്‍ന്ന് തനിക്ക് കുടിക്കാന്‍ വെള്ളം വേണമെന്നാവശ്യപ്പെട്ട് വീട്ടിനുള്ളില്‍ കയറി പണത്തെ ചൊല്ലി വഴക്കിടുകയായിരുന്നു. പിന്നീടവരെ തള്ളിയിടുകയും, ചിരവ കൊണ്ട് തലക്ക് അടിച്ച് തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മരണം പുറത്തറിഞ്ഞത്.
നിരവധി തവണ സുബ്രഹ്മണ്യനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഹാജരായില്ല.പിന്നീട് ഇയാള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം കുളപ്പുള്ളിയില്‍ സുബ്രഹ്മണ്യന് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.
ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെ.എം.സൈതാലിയുടെ നേതൃത്വത്തില്‍ പട്ടാമ്പി ഇന്‍സ്പെക്ടര്‍ പി.എസ്.സുരേഷ് ആണ് അറസ്റ്റ് ചെയ്തത്.
ചാലിശ്ശേരി എസ്ഐ ശ്രീനിവാസന് ,തൃത്താല എസ്ഐ ടി.എസ്.ബിനു, എസ്ഐമാരായ സുനീര്‍ സിംഗ്,മോഹനന്,സത്യന്,കോമള കൃഷ്ണന്,ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മണികണ്ഠന്,ജലീല്‍,താഹിര്‍,സലാം,എസ്.സി.സുനില്‍കുമാര്‍,പി.ഒ.ഉണ്ണികൃഷ്ണന്, ബി.വിനോദ്,സിപിഒമാരായ സജി,ശശികുമാര്‍,ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: