ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യം നിരാകരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് പറഞ്ഞ കമ്മിഷന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നുംതന്നെ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാവരുതെന്നും നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് അടക്കം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളൊന്നും അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഉണ്ടാകരുത്. ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ പാടില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനും എല്ലാവര്ക്കും തുല്യാവകാശം ലഭിക്കുന്നതിന് വേണ്ടിയാണിതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
ബജറ്റ് നേരത്തെയാക്കാന്‍ കഴിഞ്ഞ കൊല്ലമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണയായി ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: