ആലപ്പുഴ: സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഒന്നിലധികം പെന്ഷന് നല്‍കിയത് ബോധപൂര്‍വമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട പണമാണ് നല്‍കിയത്. പെന്ഷന് സംബന്ധിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് ശരിയല്ല.
പരമ്പരാഗത തൊഴില്‍ രംഗത്ത് ഇടതുസര്‍ക്കാര്‍ രാഷട്രീയ വിവേചനം കാണിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കയര്ഫെഡിലേക്ക് കയര്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കയര്‍, കശുവണ്ടി മേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്. ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ചെറുകിട സംഘങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചും സര്ക്കാാര് ഈ മേഖലയെ തകര്‍ക്കുകയാണ്.
സിപിഎം അനുകൂല നിലപാട് ഇല്ലാത്ത സംഘങ്ങളെ വെട്ടിനിരത്തിയുമാണ് സര്‍ക്കാര്‍ ഇരു മേഖലകളെയും തകര്‍ക്കുന്നത്. സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നല്കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ കനത്ത പരാജയമായി. എല്ലാം ചെയ്യുമെന്ന് പറഞ്ഞു. ഒന്നും ചെയ്തില്ല. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞു കഴിഞ്ഞു.
കേരളത്തിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തിരുന്ന കയര്‍ഫെസ്റ്റ് ഇക്കുറി ഇല്ലാതായി. ഗ്രൂപ്പും ധാര്‍ഷ്ട്യവും കയര്മേളയിലും പ്രതിഫലിച്ചു. ഐസക്ക് കയര്മേഖലയ്ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.കെ. രാജന് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: