നാറാത്ത്: ഓണപ്പറമ്പ് പുതിയഭഗവതിക്ഷേത്ര തിറമഹോത്സവം ഇന്ന് വൈകുന്നേരം 5 മണിക്ക് ഭണ്ഡാരപ്പുരയില്‍ നിന്നാരംഭിക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടു കൂടി ആരംഭിക്കും. 25 ന് വൈകുന്നേരം 5 മണിക്ക് ഭണ്ഡാരപ്പുരയില്‍ നിന്നും തിരുവായുധം എഴുന്നള്ളത്തോടു കൂടി കാവില്‍ കയറല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് വീരന്, വിരാളി, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി കോലങ്ങളുടെ തോറ്റവും 26 ന് പുലര്‍ച്ചെ 1 മണിക്ക് വീരന്-വീരാളി തെയ്യവും പുലര്‍ച്ചെ അഞ്ച് മണിക്ക് പുതിയഭഗവതി തെയ്യവും രാവിലെ 6 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യവും കെട്ടിയാടും. 25 ന് രാത്രി 9 മണിക്ക് തൃക്കണ്‍മഠം ശിവക്ഷേത്രത്തില്‍ നിന്നും കാഴ്ചവരവ് നടക്കും. 25 ന് രാത്രി 7.30 ന് പ്രസാദസദ്യയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: