മുംബൈ: ബോളിവുഡിന്റെ യുവ നടന്മാരിൽ ഏറ്റവും ശ്രദ്ദേയനായ താരമാണ് രൺവീർ സിങ്. കാഴ്ചയിലും അഭിനയത്തിലും മറ്റെല്ലാ യുവ നടന്മാർക്കൊപ്പം നിൽക്കുന്ന ഈ നടന്റെ ഫാഷൻ ബോളിവുഡ് ലോകത്തിൽ ഏറെ ചർച്ചാ വിഷയമാണ്.
ഈ അടുത്തിടെ ഒരു ഫാഷൻ വീക്കിൽ അദ്ദേഹം എത്തിയ സ്റ്റൈൽ ഏവരിലും കൗതുകമുളവാക്കി. അടുത്തിടെ മുംബൈ പോലീസിനെ അനുമോദിക്കുന്ന ഉമങ് ഫെസ്റ്റിവലിൽ അദ്ദേഹം എത്തിയത് ഒരു “പേഷ്വവ” സ്റ്റൈലിലാണ്.
കറുത്ത നീളൻ കുപ്പായവും നീട്ടി വളർത്തിയ താടിയും മുകളിലേക്ക് പിരിച്ച് വച്ച മീശയും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും ഏറെ വ്യത്യസ്തനാക്കി എന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: