ന്യൂദൽഹി: ബീഹാറിൽ ട്രെയിൻ ബോംബ് വച്ച് തകർക്കുന്ന പദ്ധതിയിൽ നിന്നും പിന്മാറിയ രണ്ട് ഇന്ത്യൻ യുവാക്കളെ പാക്ക് ചാര സംഘടനയായ ഐഎസ്ഐ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് വിഭാഗം ഒരു ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക്ക് സംഘടനയ്‌ക്ക് വേണ്ടി സ്ഫോടനം നടത്താൻ വാടകക്കെടുത്ത അരുൺ, ദീപക് റാം എന്നീ യുവാക്കളെ സ്ഫോടന പദ്ധതിയിട്ട ബാജികിഷോർ ഗിരി എന്ന വ്യക്തി കൊലപ്പെടുത്തിയെന്ന സുപ്രധാന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരെ കൊലപ്പെടുത്തിയ വിവരം ശബ്ദ സന്ദേശം വഴി സംഘടനയ്‌ക്ക് അയച്ചു കൊടുത്തത്തിന്റെ തെളിവ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
ബീഹാറിലെ കിഴക്കൻ ചമ്പാര ജില്ലയിലെ റെയിൽവേ പാളത്തിൽ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ പോലീസ് ഇവരുടെ സ്ഫോടക ശേഖരം പിടിച്ചെടുത്തു. തുടർന്ന് ഗിരി യുവാക്കളെ നേപ്പാളിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാരതത്തിലെ റെയിൽവേ സംവിധാനങ്ങളെ താറുമാറാക്കാനാണ് ഐഎസ്ഐ ശ്രമിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രെയിനുകളിൽ ബോംബ് സ്ഫോടനം നടത്തി മനുഷ്യരെ കൂട്ടക്കുരുതി നടത്താനാണ് ഇക്കൂട്ടർ ഇപ്പോൾ പദ്ധതി മെനയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: