ന്യൂദൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആധുനിക ബൊഫോഴ്സ് പീരങ്കിയായ “ധനുഷ്” ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കും. ജബൽപുർ ആയുധ നിർമാണ ശാലയിൽ നിർമ്മിച്ച ഇവയുടെ പ്രദർശന വിവരം നിർമാണ ശാല പബ്ലിക് റിലേഷൻസ് ഓഫിസർ സഞ്ജയാണ് മാധ്യമങ്ങളെ അറിയിച്ചത്.
155 എംഎം പീരങ്കി 14.50 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. 38 കിലോമീറ്റർ പരിധിയിലേക്ക് നിറയൊഴിക്കാൻ സാധിക്കുന്ന ഇവ ഏത് മലമുകളിലേക്ക് ലക്ഷ്യം വയ്ക്കാൻ സാധിക്കും. ഇന്ത്യ ഇറക്കുമതി ചെയ്ത പല ബൊഫോഴ്സ് പീരങ്കികൾക്ക് 11 കിലോമീറ്റർ ദൂരപരിധിയെ ലക്ഷ്യം വയ്ക്കാൻ സാധ്യമാകൂ എന്ന സാഹചര്യത്തിൽ ധനുഷ് പീരങ്കിയുടെ മൂല്യം ഏറെ വലുതാണ്.
മറ്റു വിദേശരാജ്യങ്ങൾ ഉപയോഗിക്കുന്ന ബൊഫേഴ്സ് പീരങ്കികളേക്കാലും ഏറെ ആധുനിക സജ്ജീകരണങ്ങളിലൂടെ നിർമ്മിച്ചവയാണ് ധനുഷ്. അതിർത്തി പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പീരങ്കികൾ ഏറ്റവും കൂടുതൽ ഫലപ്രദമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: