ന്യൂദല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ എസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയപ്പോള്‍ രാഹുലിന്റെ പങ്ക് അവ്യക്തം. സഖ്യത്തിന്റെ ക്രെഡിറ്റ് സോണിയക്കും പ്രിയങ്കക്കും നല്കാന് മാധ്യമങ്ങള്‍ മത്സരിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി പോലും രാഹുലിന്റെ പേര് പറയുന്നില്ല.
സോണിയയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രിയങ്കയും ഗുലാം നബി ആസാദും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഇടപെട്ടാണ് സഖ്യം നിലനിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു.
പ്രിയങ്ക ചര്‍ച്ച നടത്തുന്നതായി കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്ക അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവുമായി സംസാരിച്ചതായും നേതാക്കള്‍ പ്രചരിപ്പിക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ പ്രചാരണം ആരംഭിച്ചത് ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന രാഹുലായിരുന്നു. സഖ്യ ചര്‍ച്ചകള്‍ വിജയത്തിലെത്തിക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് പാര്‍ട്ടി സംശയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: