കണ്ണൂര്‍: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വേദ പഠനക്ലാസുകളുടെ ഏഴാമത്തെ ബാച്ച് 29 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ആചാര്യ എം.ആര്.രാജേഷ് ഉദ്ഘാടനം ചെയ്യും. നാലു വേദങ്ങളിലെയും തെരഞ്ഞെടുത്ത പ്രധാന സൂക്തങ്ങളും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം എന്നിവയും ക്ലാസില്‍ പഠിപ്പിക്കും. ഗാണപത്യസൂക്തം, സരസ്വതീസൂക്തം, മേധാസൂക്തം, ശിവസങ്കല്പ്പസൂക്തം, കരദര്‍ശനം, ഭോജനമന്ത്രം, പുണ്യാഹമന്ത്രം എന്നിവയും പഠനവിഷയമാണ്. ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനവും ക്ലാസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍; 9895655156.
പ്രതികരിക്കാൻ ഇവിടെ എഴുതുക: