പറളി: രാജ്യത്തെ ശിഥിലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധ്യാപകര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. എന്‍ടിയു റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍ വിയോജിക്കുന്നതിനുള്ള അവകാശമാണ്. മറ്റുള്ളവരെ വിമര്ശിക്കുന്നതവര് സ്വയം വിമര്ശിക്കപ്പെടാന് അര്‍ഹതയുള്ളവരാണെന്ന കാര്യം മറക്കരുത്.
തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാതിരുന്ന എംടിയും വിമര്‍ശനത്തിന് അതീതനല്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ബിംബങ്ങളെ പൊളിച്ചുനീക്കേണ്ടതുതന്നെയാണ്. അവാര്‍ഡ് നേടിയതുകൊണ്ടുമാത്രം മഹത്വമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വേണുആലത്തൂര് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്.ജയചന്ദ്രന് ആമുഖപ്രഭാഷണം നടത്തി.ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്,ഫെറ്റോ ജില്ലാസെക്രട്ടറി പി.എന്‍.സുധാകരന്,എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.ബാലകൃഷ്ണന്,എബിവിപി ദേശീയ സമിതി അംഗം എ.പ്രസാദ് , എന്‍ടിയു ജില്ലാ സെക്രട്ടറി കെ.എം.ശ്രീധരന്,പി.മനോജ് എന്നിവര്‍ സംസാരിച്ചു.
മാനവീയ വിഷയങ്ങളും ഭാഷാവിഷയങ്ങളും തിരസ്ക്കരിച്ചാല്‍ രാജ്യത്തിനാപത്താണെന്ന് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം ഡോ.സി.ഐ.ഐസക് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ജി.മധുസൂദനന്‍പിള്ള അധ്യക്ഷതവഹിച്ചു.വി.കെ.രാജഗോപാല്‍,എ.ജെ.ശ്രീനി,എ.എം.രമ സംസാരിച്ചു. വിവിധമേഖലകളിലെ പ്രശസ്തരെ സംസ്ഥാന ട്രഷറര്‍ എം.ശിവദാസ് ആദരിച്ചു.
സംഘടനാ സമ്മേളനം സംസ്ഥാന സമിതി അംഗം എ.രമേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.പി.സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഗിരീഷ്കുമാര്‍,വി.ആര്.അഭിലാഷ്, പി.എ.കൃഷ്ണന്‍കുട്ടി,കെ.കെ.രാജേഷ്,കെ.കൃഷ്ണദാസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: