കൊല്ലം: ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളില്‍ പൊതുജന സുരക്ഷ ഉറപ്പുവരുത്തണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മദപ്പാട്, അസുഖം, മുറിവ്, ക്ഷീണം എന്നിവയുള്ള ആനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുത്. ഉത്സവാഘോഷ സമയങ്ങളില്‍ ആനയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡേറ്റാബുക്ക്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടര്‍ നല്കിയ ആനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനകം വാങ്ങിയത്) തുടങ്ങിയവ പാപ്പാന് കൈവശം കരുതേണ്ടതും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണ്. എഴുന്നള്ളിപ്പിലും ഘോഷയാത്രയിലും പങ്കെടുക്കുന്ന ആനകള്‍ തമ്മില്‍ വേണ്ടത്ര അകലം ഉണ്ടായിരിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കരുത്. ആനകളെ എഴുന്നള്ളിക്കു ഉത്സവങ്ങളില്‍ ഉച്ചത്തിലുള്ള അലര്‍ച്ചയും മറ്റുമുള്ള പ്ലോട്ടുകള്‍ നിയന്ത്രിക്കേണ്ടതാണ്. ഒരേസമയം മൂന്നില്‍ കൂടുതല്‍ ആനകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത്. ആനകളെ ഉപയോഗിക്കു എല്ലാ ഉത്സവങ്ങളിലും ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. ഒരേസമയം 15ല്‍ കൂടുതല്‍ ആനകളെ ഉപയോഗിച്ച് നടത്തുന്ന പൂരങ്ങള്‍ക്ക് ആവശ്യമായ സ്ഥലമുണ്ടോയെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇതിനുള്ള അപേക്ഷ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ മുന്‍കൂര്‍ സമര്‍പ്പിക്കണം. ആനകളില്‍ നിന്നും നിശ്ചിതദൂരം മാത്രമേ (മൂന്നുമീറ്റര്‍) ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളൂ. ആന പാപ്പാന് അല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനയെ കൊണ്ടുനടക്കുമ്പോള്‍ പാപ്പാന്മാര് മദ്യലഹരിയില്‍ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതും മദ്യപിച്ചെത്തുന്ന പാപ്പാന്മാര്ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതും ആ പാപ്പാനെയും ആനയെയും എഴുെന്നള്ളിപ്പില് നിന്നും ഒഴിവാക്കേണ്ടതുമാണ്. ഉത്സവകമ്മിറ്റി മൈക്ക് പെര്മിഷന് അപേക്ഷിക്കുമ്പോള്‍ എഴുന്നള്ളിക്കുന്ന ആനയുടെ വിവരങ്ങളും രേഖകളുടെ പകര്‍പ്പുകളും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്കുമ്പോള് ഉത്സവം 72 മണിക്കൂര്‍ നേരത്തേക്ക് 25 ലക്ഷം രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്ത രേഖയുണ്ടെന്ന് ഉദേ്യാഗസ്ഥന് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: