പാനൂര്‍: ബിജെപി പ്രവര്ത്തകന് അണ്ടലൂരിലെ സന്തോഷ് വധക്കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് ഒളിവില്‍. സന്തോഷ്കുമാറിനെ വധിക്കാന്‍ ആസൂത്രണം നടത്തി എന്നു സംശയിക്കുന്ന ഡിവൈഎഫ്ഐ ധര്‍മ്മടം വില്ലേജ് സെക്രട്ടറി ശരത്(30)ആണ് ഒളിവിലുളളത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ചതിലും പ്രതിയാണ്. സന്തോഷ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനു മുന്‍പാണ് ധര്‍മ്മടത്തു വെച്ച് രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ചത്. ശരത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു സംഭവങ്ങളും നടന്നതെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിന്റെ പേര് പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: