തിരുവനന്തപുരം: തമ്പാനൂരില്‍ കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പ്രവര്ത്തനക്ഷമതയുള്ളതാക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിലെ കെട്ടിടമുറികള്‍ സാധാരണക്കാരായ ചെറുകിട കച്ചവടക്കാര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് ലേലത്തില്‍ നല്‍കണം. ബാംഗ്ലൂര്‍ സിറ്റി ബസ് സ്റ്റാന്റില്‍ ഇറങ്ങുന്നവര്‍ക്ക് അവിടെ ഒരു ദിവസംവരെ താമസിക്കുന്നതിന് മിതമായ നിരക്കില്‍ മെച്ചപ്പെട്ട സൗകര്യമുണ്ട്. ഇതേ മാതൃക തമ്പാനൂരിലും പിന്തുടരണം. ഇത് തലസ്ഥാനത്ത് എത്തുന്നവര്‍ക്ക് സഹായകമാവുകയും കെഎസ്ആര്‍ടിസിക്ക് വരുമാനമുണ്ടാക്കാനുമാവും. ഓവര്‍ബ്രിഡ്ജ് മുതല്‍ അരിസ്റ്റോ ജംഗ്ഷന്‍വരെ റോഡില്‍ ബസ് സ്റ്റോപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി മറ്റുള്ള വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാനാവാതെ മണിക്കൂറുകള്‍ ബ്ലോക്കില്‍ അകപ്പെടുന്ന അവസ്ഥയാണ്. ഇതിനും പരിഹാരമുണ്ടാവണം. വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്രീവരാഹം വിജയന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: