ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ അഞ്ചേരി ബേബിയുടെ സഹോദരങ്ങള്‍ക്ക് ആശങ്ക. സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എം.എം. മണി മുഖ്യപ്രതിയായ കേസില്‍ കെ.കെ. ജയചന്ദ്രന് മാത്രമാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. ജയചന്ദ്രന് അനുകൂലമായി വിധിയുണ്ടായാല്‍ അതിന്റെ ഗുണം മണിക്കും ലഭിക്കും.
ജയചന്ദ്രനെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായാല്‍ അതിന്റെ മാനക്കേട് ജയചന്ദ്രന് മാത്രമാകും. ഇതാണ് മണി റിവിഷന്‍ ഹര്‍ജി നല്‍കാത്തതിലെ തന്ത്രം. നാളെ കേസ് കോടതി പരിഗണിക്കും. കേസ് വിവരങ്ങള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പക്കല്‍ നിന്നു ഹൈക്കോടതിയില്‍ എത്തിച്ചു. കേസിനെക്കുറിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ച അതേ കാര്യങ്ങള്‍ വേണം സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹൈക്കോടതിയില്‍ ഹാജരാകുന്ന പ്രോസിക്യൂട്ടറും ഉന്നയിക്കേണ്ടത്.
സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ നിലപാടെടുത്താല്‍ സര്‍ക്കാരും പ്രോസിക്യൂഷനും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങും. പ്രമുഖ അഭിഭാഷകരാണ് ജയചന്ദ്രനായി ഹാജരാകുക. എം.എം. മണികൂടി ഉള്‍പ്പെട്ട കേസായതിനാല്‍ പ്രോസിക്യൂഷന് സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് ബേബിയുടെ സഹോദരങ്ങളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: