Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യത്തിന്റെ അമൃതലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 06:53 pm IST
in Samskriti

‘കൃതയുഗത്തില്‍ വ്യംഗ്യത്തിനാണ് കാവ്യത്തില്‍ പ്രാധാന്യം. ത്രേതായുഗത്തില്‍ അത് അപ്രധാന (ഗുണീഭൂതം)മായി. ദ്വാപരയുഗത്തില്‍ വ്യംഗ്യം തീരെപ്പോയി അര്‍ഥാലങ്കാരങ്ങള്‍ മുന്നോട്ടുവന്നു. കലിയുഗത്തില്‍ ശബ്ദാലങ്കാരങ്ങളായി’- ഈ ചിന്തോദ്ദീപകമായ നിരീക്ഷണം നീലകണ്ഠദീക്ഷിതരുടെതാണ്.

കൃതയുഗേ വ്യഞ്ജനയാവതീര്‍ണം

ത്രേതായുഗേ സൈവഗുണീ ബഭൂവ

ആസീല്‍ തൃതീയേ തു യുഗേര്‍ഥചിത്രം

യുഗേ തുരീയേ യമകപ്രപഞ്ചഃ

ഏതു യുഗത്തിനുമിണങ്ങുന്ന അത്യുജ്ജ്വലസൃഷ്ടിയാണ് ശ്രീശങ്കരന്റെ ‘സൗന്ദര്യലഹരി.’ പ്രതിപാദ്യപ്രധാനവും പ്രതിപാദനപ്രധാനവുമായ ഈ കൃതി അനനുകരണീയമായ ശബ്ദാര്‍ത്ഥഭാവസംസ്‌കാരതലങ്ങളുള്ള ധ്വനികാവ്യമാണ്. സ്വയം അനുഭവിച്ച അത്യുന്നതചിന്തയിലെ ആനന്ദം അനുവാചകര്‍ക്ക് അതേ അളവില്‍ നല്‍കാന്‍ അദ്വൈതചിന്തയുടെ ഈ ചക്രവര്‍ത്തിക്ക് കഴിഞ്ഞിരിക്കുന്നു. സമന്വയത്തിന്റെ ദര്‍ശനം പകരുന്ന ‘സൗന്ദര്യലഹരി’യുടെ മറ്റൊരു പേരാണ് ‘ആനന്ദലഹരി’. സത്യാത്മകമായ സൗന്ദര്യദര്‍ശനത്തിനപ്പുറം പരമാനന്ദം വേറെയുണ്ടോ? പ്രകൃതിയും പുരുഷനും ശക്തിയും ശക്തിമാനുമാവുമ്പോള്‍ സൗന്ദര്യത്തിന്റെ ലഹരിക്കുത്തില്‍ പരാത്പരഭാവത്തിന്റെ പരകോടിയിലെത്തുകയും മാനവജീവിതം മഹിതഗുണങ്ങള്‍ തിങ്ങിയിണങ്ങും. ശാബ്ദികസൗന്ദര്യവും ആര്‍ഥിക സൗന്ദര്യവും നിത്യനിരതിശയാനന്ദരൂപം തന്നെയാകുന്നു. ശബ്ദാര്‍ത്ഥ സംപൃക്തതയില്‍ ജഗത്പിതാക്കളെ കാളിദാസന്‍ കാണുകയുണ്ടായല്ലോ. മതാത്മകഘടനയുള്ള ഭാരതീയലാവണ്യദര്‍ശനത്തിന്റെ ആത്മീയമുഖമാണ് ശ്രീശങ്കരന്റെ ‘സൗന്ദര്യലഹരി.’ ആധ്യാത്മതികതയിലധിഷ്ഠിതമായ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികഗ്രന്ഥമാകുന്നു ഇത്.

നൂറുശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരിക്ക് അമ്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് എന്നത് ഈ കാവ്യത്തിന്റെ വാച്യാതികമായ വ്യംഗ്യഭംഗി വെളിപ്പെടുത്തുന്നു. ഭാരതത്തിലെ മിക്ക പ്രാദേശികഭാഷകളിലും വിവര്‍ത്തനങ്ങളും കാണാം. മഹാകവി കുമാരനാശാന്‍തൊട്ട് എത്ര സര്‍ഗധനര്‍ ഇത് മൊഴിമാറ്റിയിരിക്കുന്നു! ഇത് തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണ്. യോഗശാസ്ത്രമായ സൗന്ദര്യലഹരിയില്‍ വേദസന്ദേശങ്ങളെല്ലാമടങ്ങിയിരിക്കുന്നു. ആദ്യത്തെ നാല്‍പ്പത്തിയൊന്ന് ശ്ലോകങ്ങളില്‍ പരദേവതാതത്വവും ഷട്ചക്രഭേദനവും ശ്രീചക്രോദ്ധാരവുമാണുള്ളത്. നാല്‍പ്പത്തിരണ്ടു മുതല്‍ തൊണ്ണൂറ്റിയൊന്നുവരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡവര്‍ണനയാണ്. ഭഗവതിയുടെ സ്വരൂപവര്‍ണനയാണ് അവസാനത്തെ പത്തുശ്ലോകങ്ങള്‍. ‘ശാക്തേയ’ത്തിന്റെ പാഠ്യമായി ഈ കൃതി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയരാജാവ് ഒരിക്കല്‍ വ്യാസമഹര്‍ഷിയോട് ചോദിച്ചു. ”ദേവിയുടെ ഉദ്ഭവം എങ്ങനെ?” മഹര്‍ഷിയുടെ മറുപടി ഇങ്ങനെ: ”ദേവിയുടെ ഉദ്ഭവത്തെക്കുറിച്ച് വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കും ശക്തിയില്ല. എന്തായാലും ഞാന്‍ വല്ലതുമൊക്കെപ്പറയാം.” വല്ലതുമൊക്കെയേ വേദവ്യാസന്‍ പറഞ്ഞിട്ടുള്ളൂവെങ്കില്‍ അതുതന്നെയെത്ര വലുത്! ആ ദേവീമഹിമാതിരേകത്തിന്റെ ഉത്തേജിതപുനഃസൃഷ്ടിയാണ് ശ്രീശങ്കരന്റെ സൗന്ദര്യലഹരി.

ഇച്ഛാജ്ഞാനക്രിയാശക്തികള്‍ തന്നെയാണ് ഈ പിണ്ഡാണ്ഡ(ദേഹം-മൈക്രോ)ത്തിനും ബ്രഹ്മാണ്ഡ(വിശ്വം-മാക്രോ)ത്തിനും കാരണഭൂതം. ഈ ശക്തിത്രയത്തിന്റെ ആധാരഭൂമികയത്രെ കുണ്ഡലിനി. കുണ്ഡലിനി എന്നാല്‍ ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണര്‍ത്ഥം. വ്യഷ്ടിജീവന്റെ ശക്തിക്കാണ് കുണ്ഡലിനി എന്ന പദം ഉപയോഗിക്കുന്നത്. സമഷ്ടിജീവന്റെ ശക്തിയെ ത്രിപുരസുന്ദരിയെന്ന് വ്യവഹരിക്കുന്നു. ശാക്തേയശബ്ദങ്ങളാണിവ രണ്ടും. സുഷുമ്‌നാ നാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനീശക്തിയുടെ ആവാസമന്ദിരം. ജഗന്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍. അതിസൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ ഉര്‍വരമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഈ ആറുചക്രങ്ങളത്രെ.

ഷഡ്ചക്രപ്രതിപാദനം സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതതന്നെ. മൂലാധാരചക്രത്തില്‍ പൃഥ്വീതത്ത്വമടങ്ങിയിരിക്കുന്നു. ത്രികോണാകൃതിയുള്ള ഈ ചക്രം ചതുര്‍ദളകമലമത്രെ. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്ത്വം. ഇതാവട്ടെ ഷഡ്ദളകമലമാകുന്നു.

ദശദളകമലാകൃതിയുള്ള മണിപൂരകചക്രത്തില്‍ പഞ്ചഭൂതങ്ങളിലെ ജലതത്ത്വമാണുള്ളത്. വായുതത്ത്വം അനാഹതചക്രത്തില്‍. ദ്വാദശദളകമലമത്രെ ഇത്. വിശുദ്ധിചക്രത്തില്‍ മനസ്തത്ത്വമാണ്. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദള കമലത്തിലെത്തുകയായി. ഇതത്രേ ബിന്ദു. ബിന്ദുവിന്റെ വികാസപരിണാമംതന്നെ വിശ്വമണ്ഡലം. ശ്രീചക്രം ശിവശക്തികളുടെ വാസസ്ഥലം. അണുപ്രപഞ്ചവും വിരാട്പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ എത്തിച്ചേരുന്നു. വിശ്വപ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുദൃഢസല്ലയനം തന്നെയിത്. ഈ ഭാരതീയദര്‍ശനത്തെ ആധുനികശാസ്ത്രവും അംഗീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.