ചെറുവള്ളി: പള്ളിപ്പടി ഭാഗത്ത് മണിമലയാറിനു കുറുകെയുള്ള ചെക്ക്ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളയുന്നതായി പരാതി. കടുത്ത വേനല്‍ നിലനില്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അലക്കുവാനും കുളിക്കുവാനുമായി ധാരാളമാളുകളാണ് ഇവിടെയെത്തുന്നത്. ചെക്കുഡാമില്‍ വെള്ളം നില്‍ക്കുന്നതു മൂലം പ്രദേശത്തെ കിണറുകളിലും ജലസമൃദ്ധിയുണ്ടായിരുന്നു.
മീന്‍പിടുക്കുവാനാണ് സാമൂഹ്യവിരുദ്ധര്‍ ചെക്ക്ഡാമിലെ വെള്ളം ഒഴുക്കിക്കളയുന്നതെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്. പോലീസിന്റെയും പഞ്ചായത്തിന്റെയും അടിയന്തരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
















