പാലക്കാട്: വ്യവസായ സ്ഥാപനങ്ങളുടെ അനധികൃത ജലചൂഷണം തടയാന്‍ ഭൂഗര്‍ഭജല വിഭാഗംനിരീക്ഷണം കര്‍ശനമാക്കണമെന്ന് മന്ത്രി എ.കെ.ബാലന് നിര്‍ദ്ദേശിച്ചു.ശീതളപാനീയ കമ്പനിക്കെതിരെയുള്ള ആരോപണം പരിശോധിച്ച്സര്ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം.
ജില്ലയിലെ പൊതുകുളങ്ങളുള്പ്പെടെ മൊത്തം കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും സ്വകാര്യ കുളങ്ങളുടെ നവീകരണ സാധ്യത പരിശോധിച്ച് പൊതുആവശ്യത്തിന് ഉപയോഗിക്കാമെന്ന് ഉടമസ്ഥന്റെ സമ്മതം ലഭ്യമാണെങ്കില്‍ അത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. 200-ലേറെ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ 120-ഓളം ഹാന്‍ഡ് പമ്പുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 640 എണ്ണത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കും.
പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം തമിഴ്നാട് കേരളത്തിന് നല്‍കാനുള്ള 340 ക്യൂസെക് ജലത്തില്‍ നിലവില്‍ 100 കുസെക് മാത്രമാണ് ലഭ്യമുവുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കരാര്‍പ്രകാരമുള്ള ജലലഭ്യത ഉറപ്പാക്കാന്‍ സര്ക്കാര്അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്കി.
മലമ്പുഴ,പോത്തുണ്ടി, മംഗലം ഡാമുകളില്‍ നിലവില്‍ നിശ്ചിത ശതമാനം ജലം കുടിവെള്ളത്തിനായി മാറ്റിവെച്ചിട്ടുള്ളതായി ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൊത്തം 28602 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തതില്‍ 8385 ഹെക്ടര്‍ വരള്‍ച്ചയെ തുടര്‍ന്ന് നശിച്ചതായുംകൃഷിനാശം വിത്ത് വിതരണം എന്നിവയെ തുടര്‍ന്ന് 19.99 കോടിയുടെ കുടിശ്ശികയുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
യോഗത്തില്‍ എംഎല്‍എമാരായ കെ.വി.വിജയദാസ്, കെ.കൃഷ്ണന്‍കുട്ടി, കെ.ബാബു, മുഹമ്മദ് മുഹ്സിന്, ഷാഫിപറമ്പില്‍, കലക്ടര്‍ പി.മേരിക്കുട്ടി. എഡിഎം എസ്.വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: