മലമ്പുഴ:ചെളിയുംമണലും നീക്കം ചെയ്യാത്തതു മൂലം മലമ്പുഡാമിന്റെ സംഭരണശേഷി 30 ശതമാനം കുറഞ്ഞു.
അണക്കെട്ടിന്റെ സംഭരണശേഷിസംഭരണശേഷി സംബന്ധിച്ച് വിശദമായ പഠനം നടത്തിയാലെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാവുകയുള്ളു.
നിലവില്‍ അണക്കെട്ടിലുള്ള വെള്ളത്തെക്കുറിച്ച് ജലസേചനവകുപ്പിന്റെ പക്കലുള്ളതാകട്ടെ 1966-ല്‍ ഡാം നിര്‍മ്മിച്ച കാലത്തുള്ള കണക്കുകള്‍ മാത്രമാണ്. ഡാമിന്റെ സംഭരണശേഷി ഭീമമായ അളവില്‍ കുറയുന്നത് നെല്‍കൃഷിക്കു പേരുകേട്ട ജില്ലയുടെ കാര്‍ഷികമേഖലയുടെ നിലനില്പ്പിന്ഭീഷണി ഉയര്‍ത്തും. എന്നാല്‍ അത്തരമൊരു അവസ്ഥയെക്കുറിച്ച് അധികാരികളോ ജലസേചനവകുപ്പോ ജനപ്രതിനിധികളോ ബോധവാന്മാരല്ലെന്നതാണ് ഇതിലെ നിസ്സംഗത തെളിയിക്കുന്നത്. ഡ്രസ്സിംഗ് കോര്‍പറേഷനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങള്‍ മാത്രമാണ് ഇണ്ടായില്ലെന്നതും വസ്തുതാപരമാണ്.
1966-ല്‍ മലമ്പുഴ അണക്കെട്ട് നിര്‍മ്മിച്ച കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം 147.635 ചതുരശ്രകി.മീറ്ററാണ് വൃഷ്ടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്നു കണ്ടെത്തലുകളിന്റെ അടിസ്ഥാനത്തിലാണ് 2010-ല്‍ ഡാമില്‍ നിന്നും ചളിയും മണലും നീവസരത്തെ ഇടനിലക്കാരടക്കമുളളവര് ഉപയോഗപ്പെടുത്തിയെങ്കിലും ഡാമിലെ ചെളിമാത്രം മാറ്റാന്‍ നടപടികളുണ്ടായില്ല. അതിനാല്‍ അണക്കെട്ടില്‍ നിന്നും മണലെടുത്തു കഴിഞ്ഞശേഷം ചെളി അവിടെത്തന്നെ ഇട്ടതാണ് തുടര്‍ന്നുള്ള മഴക്കാലങ്ങളില്‍ വീണ്ടും ഡാമിലേക്ക് തന്നെ ഒഴുകിയിറങ്ങാന്‍ കാരണം.
നിലവില്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. സിമന്റു ഫാക്ടറികളില്‍ നിന്നുമുള്ള പാഴ്വസ്തുക്കള് തള്ളുന്നതു വഴി ഒന്നാം പുഴ പൂര്‍ണ്ണമായും മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടു മലകള്‍ക്കിടയിലൂടെ ഡാമിലേക്ക് ഒഴുകി വരേണ്ട വെള്ളത്തെയാണ് മാലിന്യക്കൂമ്പാരങ്ങള്‍ തടസ്സപ്പെടുത്തുന്നത്. ഈ പാഴ്മണ്ണ് ഡാമിലേക്ക് ഒഴുകിയെത്തി ഡാമിന്റെ സംഭരണശേഷികുറക്കുന്നു.
2005 -നു മുമ്പു വരെ ഇത്തരം മണ്ണ് ഡാമിലേക്ക് കടക്കാതിരിക്കാന്‍ വേണ്ടി തടയണ കെട്ടുന്നത് നിന്നതോടെയാണ് പാഴ്മണ്ണ് ഡാമിലേക്ക് വീണ്ടും ഒഴുകി വരാന്‍ തുടങ്ങിയത്. വൃഷ്ടി പ്രദേശത്തുള്ള തുരുത്തുകളില്‍ നിന്നും മരം വെട്ടിക്കടത്തുന്നതു കൂടിയതു വഴി ഈ തുരുത്തുകളും നാശത്തിന്റെ വക്കിലാണ്.
ഉദ്യാന നവീകരണത്തിനും അറുപതാം പിറന്നാളാഘോഷത്തിനായും വേണ്ടി കോടികള്‍ ചെലവഴിച്ചപ്പോള്‍ ജില്ലയുടെ തന്നെ പ്രധാന ജലസ്രോതസ്സായ അണക്കെട്ടിന്റെ സംഭരണശേഷി സംബന്ധിച്ച വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
നഗരപരിധിയിലും പരിസര പഞ്ചായത്തുകളിലേക്കുമുള്ള കാര്‍ഷികാവശ്യത്തിനായി ഇടതു-വലതുകര കനാലുകളിലൂടെ വെള്ളം നല്‍കുന്നതും മലമ്പുഴ അണക്കെട്ടില്‍ നിന്നായതിനാല്‍ അണക്കെട്ടില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ ജലസേചനവകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി തയ്യാറാകണമെന്നാണ് ജനകീയാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: