കല്‍പ്പറ്റ : മണ്‍സൂണിനെ ആശ്രയിച്ച് നഞ്ച കൃഷി നടത്തിയ നെല്‍വയലുകളാണ് പുഞ്ചകൃഷിക്ക് സാധ്യമാവാതെ പട്ടക്കറികൃഷിക്ക് വഴിമാറിയത് ജില്ലാ ഭരണകൂടം പച്ചക്കറി കൃഷിക്ക് നല്‍കിവരുന്ന പ്രാധാന്യവും കര്‍ഷകര്‍ക്ക് തുണയാവുന്നുണ്ട്.
വയനാട്ടില്‍ നെല്‍ വിളവെടുപ്പ് കഴിയാറായി വയലുകള്‍ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യാനുള്ള സമയമായി. ജലലഭ്യതയുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും കൃഷിക്കാര്‍ വയല്‍ ഒരുക്കി വന്‍പയര്‍, ചെറുപയര്‍, പച്ചക്കറികള്‍ എന്നിവ കൃഷിയിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ വേനല്‍ കൃഷി വ്യാപകമായിരുന്നു. ഒരു വര്‍ഷത്തേക്കുള്ള വെള്ളരി ,മത്തന്‍, കുംമ്പളങ്ങ ,മുറിച്ചുണക്കി കൊണ്ടാട്ടമാക്കി വക്കുന്ന പാവക്ക തുടങ്ങിയവ സംഭരിച്ചു വക്കുക എന്നത് എല്ലാ കൃഷിക്കാരുടേയും ശീലമായിരുന്നു. കാലം മാറിയതോടെ പച്ചക്കറി കൃഷി ഉപേക്ഷിക്കുകയും അന്ന്യസംസ്ഥാന വിഷപച്ചക്കറിയെ ആശ്രയിക്കുകയും ചെയ്തു.മാരക രോഗങ്ങള്‍ കൂടിയതോടുകൂടി പഴമയിലേക്ക് തിരിച്ചു പോകാന്‍ കുറേ പേരെങ്കിലും തയ്യാറായി എന്നത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: