തിരൂരങ്ങാടി: ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഒരുഭാഗത്തായതോടെ സാധാരണക്കാരായ ജനങ്ങള്‍ വലഞ്ഞു.
കൊടിഞ്ഞി പുല്ലൂണി കൃഷ്ണനായരുടെ മകന് അനില്‍കുമാറെന്ന ഫൈസലില്‍ വധക്കേസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍മ്മസമിതിയുടെ ബാനറില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടഞ്ഞുകൊണ്ട് സംഘടിച്ചെത്തിയ ഒരുസംഘം മതാനുയായികള്‍ നിരത്തിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രോഗികളുമായെത്തിയ വാഹനഘ്ഘള്, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവര്‍ എല്ലാവരും വലഞ്ഞു.
ചെമ്മാട് ടൗണില്‍ തലപ്പാവ് ധരിച്ച് വടിയുമായെത്തിയ മതാനുയായികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇടവഴികളില്‍ വരെ ഉപരോധം തീര്‍ത്ത് ജനങ്ങളെ വലച്ചു. ആംബുലന്‍സ് അടക്കം പരസ്യമായി തടയുമ്പോള്‍ പോലീസ് വെറുതെ കയ്യുംകെട്ടി നില്‍ക്കുകയാണ് ചെയ്തത്. ബസുകളും ഓട്ടോറിക്ഷകളുമടക്കം എല്ലാ വാഹനങ്ങളും വന്നവഴിക്ക് തിരിച്ചുപോയതോടെ ടൗണ്‍ വിജനമായി. സ്ത്രീകളും കുട്ടികളും തിരിച്ചുപോകാതെ ബുദ്ധിമുട്ടി. അതിനിടെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളും മുദ്രവാക്യങ്ങളും അരങ്ങുതകര്‍ത്തു.
2016 നവംബര്‍ 19നാണ് അനില്‍കുമാറെന്ന ഫൈസല്‍ വീടിനടുത്ത് വെച്ച് വെട്ടേറ്റ് മരിച്ചത്. വിദേശത്തായിരുന്ന ഇയാള്‍ മലയാളികളുള്‍പ്പെട്ട ഇസ്ലാമിക സംഘടനയില്‍ ചേര്‍ന്ന് മതംമാറിയെന്നാണ് പറയപ്പെടുന്നത്. ഇതിനായി നല്കിയിുന്ന സാമ്പത്തിക വാഗ്ദാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ സംഘവുമായി നീരസത്തില്‍ കഴിയവെയാണ് വിദേശത്ത് പോകുന്നതിന്റെ തലേദിവസം കൊല്ലപ്പെടുന്നത്.
ഈ കൊലപാതകകുറ്റം സിപിഎമ്മിനെ മുന്‍നിര്‍ത്തി ഹിന്ദുസംഘടനയുടെ മേല്കെട്ടിവെക്കാനാണ് മുസ്ലീം തീവ്രവാദ സംഘടന ശ്രമിക്കുന്നത്. സിപിഎമ്മിന്റെ സഹായത്തോടെ ചിലരെ കണ്ണൂര്‍ മോഡലില്‍ പട്ടിക തയ്യാറാക്കി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.
എന്നാല്‍ ഈ തീവ്രവാദ സംഘടനയുടെ കള്ളക്കളികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്, അതില്‍ നിന്നൊരു ശ്രദ്ധതിരിക്കലാണ് ഇന്നലത്തെ ഹര്‍ത്താലുകൊണ്ട് ഉദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: